Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എം.​എ​ഫ്.​എ...

കെ.​എം.​എ​ഫ്.​എ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്​ ഇ​ന്ന്​ സ​മാ​പ​നം

text_fields
bookmark_border
കെ.​എം.​എ​ഫ്.​എ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്​ ഇ​ന്ന്​ സ​മാ​പ​നം
cancel

മ​സ്‌​ക​ത്ത്: കേ​ര​ള മ​സ്‌​ക​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ.​എം.​എ​ഫ്.​എ) മു​ഴു​വ​ൻ ടീ​മു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ സ​മാ​പ​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ല്​ മ​ണി മു​ത​ൽ മ​ബേ​ല അ​ൽ ഷാ​ദി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

കെ.​എം.​എ​ഫ്.​എ​ക്ക്​ കീ​ഴി​ൽ നി​ല​വി​ൽ 28 ടീ​മു​ക​ളും 600ൽ​പ​രം ക​ളി​ക്കാ​രും ഉ​ണ്ട്. നാ​ട്ടി​ൽ നി​ന്നും ദു​ബൈ​യി​ൽ നി​ന്നു​മൊ​ക്കെ ക​ളി​ക്കാ​ർ വ​രാ​റു​ണ്ടെ​ങ്കി​ലും, കെ.​എം.​എ​ഫ്.​എ ടൂ​ർ​ണ​മെ​ന്റി​ൽ അം​ഗ​ത്വമുള്ള​വ​ർ​ക്കേ ക​ളി​ക്കാ​ൻ ക​ഴി​യൂ. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 16ടീ​മു​ക​ൾ പ്രീ ​ക്വാ​ർ​ട്ട​റി​ൽ എ​ത്തി. ഇ​ന്ന് ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ നോ​ക്കൗ​ട്ട്‌ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

40 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി മാ​സ്റ്റേ​ഴ്സ് ക​പ്പും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​സ്റ്റേ​ഴ്സ് ക​പ്പി​ൽ എ​ട്ട് ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ൾ​ക്ക് പു​റ​മെ ആ​ഗ​സ്റ്റ്​ മു​ത​ൽ മേ​യ് വ​രെ ന​ട​ന്ന കെ.​എം.​എ​ഫ്.​എ സീ​സ​ണി​ലെ മി​ക​ച്ച ടീ​മു​ക​ൾ​ക്കും ക​ളി​ക്കാ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും. ക​ളി കാ​ണാ​ൻ വ​രു​ന്ന കാ​ണി​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. യു​നൈ​റ്റ​ഡ് കാ​ർ​ഗോ, ടോ​പ് ടെ​ൻ ബ​ർ​ക്ക, ബ​ദ​ർ അ​ൽ സ​മ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMFA Football Tournament Ends Today
Next Story