Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ഥ​മ ലെ​ജ​ൻ​ഡ്...

പ്ര​ഥ​മ ലെ​ജ​ൻ​ഡ് ക്രി​ക്ക​റ്റ് ലീ​ഗ് ഒ​മാ​നി​ൽ

text_fields
bookmark_border
പ്ര​ഥ​മ ലെ​ജ​ൻ​ഡ് ക്രി​ക്ക​റ്റ് ലീ​ഗ് ഒ​മാ​നി​ൽ
cancel

മ​സ്​​ക​ത്ത്​: ലോ​ക ക​പ്പ് ട്വ​ൻ​റി20 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​െൻറ വി​ജ​യ​ക​ര​മാ​യ സ​ഹ ആ​തി​ഥേ​യ​ത്വ​ത്തി​ന് ശേ​ഷം മ​റ്റൊ​രു അ​ന്താ​രാ​ഷ്‌​ട്ര ടൂ​ർ​ണ​മെൻറി​നു​കൂ​ടി ഒ​മാ​ൻ വേ​ദി​യാ​വു​ന്നു. ലെ​ജ​ൻ​ഡ് ക്രി​ക്ക​റ്റ് ലീ​ഗ് എ​ന്ന പേ​രി​ൽ പ​ഴ​യ ലോ​ക പ്ര​ശ​സ്ത ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കു​ന്ന മ​ത്സ​ര​ത്തി​െൻറ പ്ര​ഥ​മ സീ​സ​ൺ ജ​നു​വ​രി​യി​ൽ ഒ​മാ​നി​ൽ അ​ര​ങ്ങേ​റു​ന്നു. മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​റും അ​ടു​ത്ത കാ​ലം വ​രെ ഇ​ന്ത്യ​ൻ ടീ​മി​െൻറ ഹെ​ഡ് കോ​ച്ചു​മാ​യി​രു​ന്ന ര​വി ശാ​സ്ത്രി​യാ​ണ് ക​മീ​ഷ​ണ​ർ. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ഴ​യ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ, ഏ​ഷ്യ, റെ​സ്​​റ്റ്​ ഓ​ഫ് ദ ​വേ​ൾ​ഡ് എ​ന്നീ മൂ​ന്നു​ ടീ​മു​ക​ളാ​ണ് പ​ര​സ്പ​രം മാ​റ്റു​ര​ക്കു​ക.

ടൂ​ർ​ണ​മെൻറി​െൻറ ഷെ​ഡ്യൂ​ളും മ​റ്റു വി​ശ​ദ വി​വ​ര​ങ്ങ​ളും അ​ടു​ത്തു​ത​ന്നെ ല​ഭ്യ​മാ​വും.

പ​ഴ​യ കാ​ല​ത്ത് ടി.​വി​യി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന പ്ര​ശ​സ്ത​രാ​യ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ നേ​രി​ട്ട് കാ​ണാ​നു​ള്ള അ​വ​സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഒ​മാ​നി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Legend Cricket League
News Summary - In the first Legend Cricket League Oman
Next Story