Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ വി​നോദ സഞ്ചാര...

ഒമാനിലെ വി​നോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടു

text_fields
bookmark_border
oman rain 8970
cancel
camera_alt

Representational Image

Listen to this Article

മസ്കത്ത്​: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വി​നോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) തീരുമാനിച്ചു. മരണമടക്കമുള്ള അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട്​ ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദ്ദേശങ്ങളോടും ജനങ്ങൾ കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണ്​ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ബീച്ചുകളിലും മറ്റുമുണ്ടായ അപകടത്തിൽ ആറിലധികം ആളുകൾ മരിച്ചിരുന്നു. കടലിലും ബീച്ചുകളിലും മറ്റും ​പോകരുതെന്ന്​ അധികൃതർ നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ്​ പെരുന്നാൾ അവധി പ്രമാണിച്ച്​ ഇത്തരം സ്ഥലങ്ങളിൽ എത്തുന്നത്​.

അതേസമയം, കഴിഞ്ഞ ദിവസവും ഒമാന്‍റെ വിവിധ ഭഗങ്ങളിൽ കനത്ത മഴയാണ്​ പെയ്​തത്​. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. തുടർച്ചയായി പെയ്യുന്ന മഴ കാരണം ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്​. ചിലയിടത്ത്​ റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. വാദികൾ കുത്തി​യൊലിച്ച്​ റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്​. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തന ഗവർണറേറ്റുകളിലാണ്​ ഞായറാഴ്ച കനത്ത മഴ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman rainheavy rain
News Summary - heavy rain tourism places in Oman closed
Next Story