Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ഭ​ യ​ക​ക്ഷി...

ഉ​ഭ​ യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തിഒ​മാ​നും ജ​ർ​മ​നി​യും

text_fields
bookmark_border
ഉ​ഭ​ യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തിഒ​മാ​നും ജ​ർ​മ​നി​യും
cancel
camera_alt

ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​ർ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു




മ​സ്ക​ത്ത്​: മൂ​ന്ന്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​ർ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ഇ​രു നേ​താ​ക്ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു താ​ൽ​പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റി.

ഒ​മാ​നി പ​ക്ഷ​ത്ത് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സ​ഈ​ദ്, അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ കാ​ര്യ​ങ്ങ​ളു​ടെ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​ന്‍റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ് അ​സ​ദ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ഔ​ഫി, ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ബി​ൻ ഹ​മൂ​ദ് അ​ൽ മ​അ്​​വാ​ലി, ജ​ർ​മ​നി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മൈ​ത ബി​ൻ​ത് സെ​യ്ഫ് അ​ൽ മ​ഹ്‌​റൂ​ഖി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ർ​മ​നി​യെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സ​ഹ​മ​ന്ത്രി ഡോ. ​ടോ​ബി​യാ​സ് ലി​ൻ​ഡ്‌​ന​ർ, ഒ​മാ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ഡി​ർ​ക്ക് ലോ​ൽ​കെ, പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ലെ ഫോ​റി​ൻ പോ​ളി​സി വി​ഭാ​ഗം മേ​ധാ​വി വു​ൾ​ഫ്ഗാം​ഗ് സി​ൽ​ബ​ർ​മാ​നും പ​​ങ്കെ​ടു​ത്തു​.

ഇ​തി​നു ശേ​ഷം സു​ൽ​ത്താ​നും പ്ര​സി​ഡ​ന്‍റും അ​ട​ച്ചി​ട്ട മു​റി​ക​ളി​ൽ ച​ർ​ച്ച ന​ട​ത്തി. നേ​ര​ത്തെ അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ​ഹൈ​തം ബി​ൻ താ​രി​ഖ്​ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ്​ പ്ര​സി​ഡ​ന്‍റി​ന്​ ന​ൽ​കി​യ​ത്. റോ​യ​ൽ ഗാ​ർ​ഡ് ഓ​ഫ് ഒ​മാ​ൻ (ആ​ർ.‌​ജി.‌​ഒ) ബാ​ൻ​ഡ്​ മേ​ളം, ആ​ദ​ര​സൂ​ച​ക​മാ​യി പീ​ര​ങ്കി​ക​ളു​ടെ 21 വെ​ടി​വെ​പ്പ്​ തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ്​ കൊ​ട്ടാ​ര​ത്തി​ലേ​ക്ക്​ ആ​ന​യി​ച്ച​ത്.

തു​ട​ർ​ന്ന്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റി​നെ അ​നു​ഗ​മി​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സു​ൽ​ത്താ​ൻ ഹ​സ്ത​ദാ​നം ന​ൽ​കി. അ​വ​ർ​ക്ക് സു​ഖ​ക​ര​മാ​യ താ​മ​സം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. രാ​ജ​കു​ടും​ബ​ത്തി​ലെ ചി​ല അം​ഗ​ങ്ങ​ൾ, സ്റ്റേ​റ്റ് കൗ​ൺ​സി​ൽ, ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ​മാ​ർ, മ​ന്ത്രി​മാ​ർ, സു​ൽ​ത്താ​ന്റെ ആം​ഡ് ഫോ​ഴ്‌​സ് (എ​സ്.​എ.​എ​ഫ്), റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ​മാ​ർ എ​ന്നി​വ​രു​മാ​യി അ​തി​ഥി ഹ​സ്ത​ദാ​നം ചെ​യ്തു.തി​ങ്ക​ളാ​ഴ്ച ​രാ​ത്രി​യോ​ടെ​യാ​ണ്​ സ്റ്റെ​യി​ൻ​മി​യ​റും ഭാ​ര്യ എ​ൽ.​കെ ബു​ഡ​ൻ​ബെ​ൻ​ഡ​റും സം​ഘ​വും ഒ​മാ​നി​ൽ എ​ത്തി​യ​ത്. ​ റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റി​നെ​യും സം​ഘ​ത്തെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ്വീ​ക​രി​ച്ച​ത്.

ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​റി​നും സം​ഘ​ത്തി​നും റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​ടെ ​നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി. സ​ഈ​ദ്​ ബി​ൻ ഹ​മൂ​ദ് അ​ൽ മ​അ്​​വാ​ലി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​​ന്ന​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി​യ്യ, ജ​ർ​മ​നി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മൈ​ത ബി​ൻ​ത് സെ​യ്ഫ് അ​ൽ മ​ഹ്‌​റൂ​ഖി​യ, സു​ൽ​ത്താ​നേ​റ്റി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡി​ർ​ക്ക് ലോ​ൽ​കെ, മ​സ്ക​ത്തി​ലെ ജ​ർ​മ​ൻ എം​ബ​സി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ​പ്ര​സി​ഡ​ന്‍റി​നെ​യും സം​ഘ​ത്തെ​യും വ​ര​വേ​ൽ​ക്കാ​നെ​ത്തി​യി​രു​ന്നു. ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സ​ഹ​മ​ന്ത്രി ഡോ. ​ടോ​ബി​യാ​സ് ലി​ൻ​ഡ്‌​ന​ർ, ഒ​മാ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ഡി​ർ​ക്ക് ലോ​ൽ​കെ, പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ലെ ഫോ​റി​ൻ പോ​ളി​സി വി​ഭാ​ഗം മേ​ധാ​വി വു​ൾ​ഫ്ഗാം​ഗ് സി​ൽ​ബ​ർ​മാ​ൻ, നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ്​ പ്ര​സി​ഡ​ന്‍റി​നെ സം​ഘ​ത്തി​ലു​ള്ള​ത്​. സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബു​ധ​നാ​ഴ്ച മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyBilateralOman
News Summary - Germany and Oman strengthen bilateral ties
Next Story