Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫൈ​വ്​​സ് ...

ഫൈ​വ്​​സ് ലോ​ക​ക​പ്പ്​ ഹോ​ക്കി: ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
ഫൈ​വ്​​സ്    ലോ​ക​ക​പ്പ്​ ഹോ​ക്കി:    ഇ​ന്ത്യ​ക്ക്​    വി​ജ​യ​ത്തു​ട​ക്കം
cancel
camera_alt

ഒ​മാ​ൻ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ-​സ്വി​റ്റ്സർലാ​ൻ​ഡ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്


മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ ന​ട​ക്കു​ന്ന ​ ഫൈ​വ്​​സ് ലോ​ക​ക​പ്പ്​ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്ക്​ വി​ജ​യ​ത്തു​ട​ക്കം. അ​മീ​റാ​ത്തി​​ലെ ഒ​മാ​ൻ ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്​​സ​ർ​ലാ​ൻ​ഡി​നെ 9-1നാ​ണ്​ ഇ​ന്ത്യ ത​ക​ർ​ത്ത​ത്.

ഇ​ന്ത്യ​ക്ക്​ വേ​ണ്ടി മ​നീ​ന്ദീ​ർ സി​ങ്​ നാ​ലും മു​ഹ​മ്മ​ദ്​ റ​ഹീ​ൽ മൂ​ന്നും മ​ന്ദീ​പ്​ മോ​ർ ര​ണ്ടും ​ഗോ​ളു​ക​ൾ നേ​ടി. പൂ​ൾ ബി​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ശ​ക്ത​​മാ​യ പേ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഈ​ജി​പ്തി​നോ​ട്​ ഇ​ന്ത്യ അ​ടി​യ​റ​വു​ പ​ഞ്ഞു (8-6). ​ഗ്രൂ​പ്പ്​ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഇ​ന്ന്​ ജ​മൈ​​ക്ക​യെ നേ​രി​ടും.

പൂ​ൾ ഡി​യി​ലെ ആ​തി​ഥേ​യ​രാ​യ ഒ​മാ​ന്‍റെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

മ​ലേ​​ഷ്യ​യോ​ട്​ 3-3നാ​ണ്​ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ ഇ​ന്ന് യു.​എ​സ്.​എ​യെ നേ​രി​ടും. ​

പൂ​ൾ എ​യി​ൽ​നി​ന്ന്​ നെ​ത​ർ​ലാ​ൻ​ഡ്​​സ്​ ര​ണ്ടും പോ​ള​ണ്ടും പാ​ക്കി​സ്താ​നും ഓ​രോ​വി​ജ​യ​വും സ്വ​ന്ത​മാ​ക്കി.​ പൂ​ൾ​സി​യി​ൽ​നി​ന്ന്​ ട്രി​നി​ഡാ​ൻ​ഡ്​ ആ​ൻ​ഡ്​ ടൊ​​ബോ​ക്കോ, കെ​നി​യ എ​ന്നി​വ​രും വി​ജ​യി​ച്ചു.

നാ​ല്​ പൂ​ളു​ക​ളി​ലാ​യി 16 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ട്​ സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ ക്വാ​ർ​ട്ട​റി​ൽ പ്ര​വ​ശേി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymuscat
News Summary - Fives World Cup of Hockey: For India Success
Next Story