Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ത്തി​ന​യി​ൽ...

ബാ​ത്തി​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ ക​രു​ത്തേ​കി മ​ത്സ്യ​കൃ​ഷി

text_fields
bookmark_border
ബാ​ത്തി​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക്​ ക​രു​ത്തേ​കി മ​ത്സ്യ​കൃ​ഷി
cancel

മ​സ്ക​ത്ത്​: മ​ത്സ്യ​കൃ​ഷി വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്ക്​ ക​രു​​ത്തേ​കു​ന്നു. ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഞ്ച് മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക​ൾ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. ഇ​തി​ന്​ പു​റ​മെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ലാ​യി പൗ​ര​ന്മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​റ്റ് സ്വ​കാ​ര്യ ഫാ​മു​ക​ളു​മു​ണ്ട്.

ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ ഫി​ഷ​റീ​സ് വെ​ൽ​ത്ത് വ​കു​പ്പി​ലെ വി​ദ​ഗ്ധ​രും മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​രും ഈ ​പ​ദ്ധ​തി​ക​ൾ​ക്ക് സാ​ങ്കേ​തി​ക സ​ഹാ​യ​വും മ​റ്റും ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലെ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ വ​കു​പ്പ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹ​ദ്ദാ​ബി പ​റ​ഞ്ഞു. അ​ക്വാ​ക​ൾ​ച്ച​ർ, ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ച​ട്ട​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി​യ ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ്​ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത്. കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ർ ഈ ​പ​ദ്ധ​തി​ക​ൾ പി​ന്തു​ട​രു​ക​യും സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ൽ ഹ​ദ്ദാ​ബി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SecurityFish FarmingBathina
News Summary - Fish farming for food security in Bathina
Next Story