Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ൽ നി​യ​മ​ലം​ഘ​നം...

തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
Labors Arrested
cancel
camera_alt

പി​ടി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 55 വി​ദേ​ശി​ക​ളെ സീ​ബ്​ വി​ലാ​യ​ത്തി​ൽ​നി​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രാ​ല​യം അ​റ​സ്റ്റ്​ ചെ​യ്തു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ലേ​ബ​ർ വെ​ൽ​ഫെ​യ​ർ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. സ്വ​കാ​ര്യ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത ജോ​ലി എ​ടു​ക്കു​ന്ന​തും പൊ​തു ധാ​ർ​മി​ക​ത​ക്ക് വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ളും ക​ണ്ടെ​ത്തി.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​തി​ന് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ സി​നാ​വ്​ വി​ലാ​യ​ത്തി​ൽ​നി​ന്നും അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സി​നാ​വ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LawExpatriatesArrestedOmanViolation Police
News Summary - Expats arrested for violating labor laws
Next Story