പരിശീലന മത്സരത്തിനിടെ കുഴഞ്ഞുവീണ ക്രിക്കറ്റ് താരം മരിച്ചു
text_fieldsമസ്കത്ത്: പരിശീലന മത്സരത്തിനിടെ കുഴഞ്ഞുവീണ ആഭ്യന്തര ക്രിക്കറ്റ്താരം മരിച്ചു. ഒമാൻ ക്രിക്കറ്റ് ലീഗിൽ എച്ച് ഡിവിഷനിൽ കളിക്കുന്ന ഗ്ലോബൽ യുനൈറ്റഡ് ബിസിനസിെൻറ കളിക്കാരനും മുംബൈ സ്വദേശിയുമായ മുഹമ്മദ് അഷ്ഫാഖ് ശൈഖാണ് (39) മരിച്ചത്. ഉദയ് ഖിംജി ഗ്രൂപ് ജീവനക്കാരനായിരുന്നു. ഒമാൻ ഒാേട്ടാമൊബൈൽ അസോസിയേഷനിൽ ശനിയാഴ്ച െഎ ഡിവിഷനിൽ കളിക്കുന്ന സാം റോയൽസുമായി നടന്ന പരിശീലന മത്സരത്തിനിടെ ബൗളിങ്ങിനിടെയായിരുന്നു സംഭവം. ഒരു വിക്കറ്റ് എടുത്ത ശേഷം അടുത്ത പന്ത് എറിയാൻ ഒരുങ്ങവേ നിലത്തേക്ക് കുത്തിയിരിക്കുകയും തുടർന്ന് മൈതാനത്തേക്ക് മുഖമടച്ച് വീഴുകയുമായിരുന്നു. വൈകാതെ റോയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് കളിക്കാർ പറഞ്ഞു.
ഭാര്യയും രണ്ടു മക്കളുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചിരുന്നു. കാഞ്ഞങ്ങാട് മാവുങ്കൽ വണ്ണാടിമഠത്തിൽ പ്രവീൺ ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമായത്. ഖൗല ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് പ്രവീൺ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.