Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്രിപ്​റ്റോ കറൻസി...

ക്രിപ്​റ്റോ കറൻസി ഇടപാടുകൾക്കെതിരെ ഒമാൻ സെൻട്രൽ ബാങ്കി​െൻറ മുന്നറിയിപ്പ്​

text_fields
bookmark_border
ക്രിപ്​റ്റോ കറൻസി ഇടപാടുകൾക്കെതിരെ ഒമാൻ സെൻട്രൽ ബാങ്കി​െൻറ മുന്നറിയിപ്പ്​
cancel

മസ്​കത്ത്​: ക്രിപ്​റ്റോ കറൻസി ഇടപാടുകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്​. ഡാഗ്​ കോയിൻ അടക്കം ക്രിപ്​റ്റോ കറൻസികൾ ഒന്നും ഒമാനിൽ നിയമപരമായി വിനിമയ സാധുത ഉള്ളതല്ലെന്ന്​ സെൻട്രൽ ബാങ്ക്​ അറിയിച്ചു. ക്രിപ്​റ്റോ കറൻസികളോ സമാന ഉൽ​പന്നങ്ങളോ വ്യാപാരം ചെയ്യാനും ഇടപാടുകൾ നടത്താനും ഒരു സ്ഥാപനത്തിനും സെൻട്രൽ ബാങ്ക്​ അനുമതി നൽകിയിട്ടില്ല. അതിനാൽ ക്രിപ്​റ്റോ കറൻസികളോ സമാന ഉൽ​പന്നങ്ങളോ കൈവശംവെക്കുന്നതിനും വ്യാപാരം നടത്തുന്നതിനും സെൻട്രൽ ബാങ്ക്​ ഒരുതരത്തിലുള്ള നിയമ പരിരക്ഷയും ഉറപ്പുനൽകുന്നില്ല.

ഇത്തരം കറൻസികളുടെ മൂല്യം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഇതോടൊപ്പം ഇലക്​ട്രോണിക്​ തട്ടിപ്പുകളിലും സുരക്ഷ പ്രശ്​നങ്ങൾ അടക്കമുള്ളവയിൽ കുടുങ്ങാനും സാധ്യതയുണ്ട്​. ഇത്തരം കറൻസികളിലെ ഇടപാടുകൾ ഒാരോരുത്തരും സ്വത്തം ഉത്തരവാദിത്തത്തിൽ വേണം നടത്താനെന്ന്​ സെൻട്രൽ ബാങ്ക്​ ഒാഫ്​ ഒമാൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crypto currencyCentral Bank of Oman
Next Story