Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസേവാ ഉത്സവ്​: 1327...

സേവാ ഉത്സവ്​: 1327 യൂനിറ്റ് രക്തം ദാനംചെയ്തു

text_fields
bookmark_border
സേവാ ഉത്സവ്​: 1327 യൂനിറ്റ് രക്തം ദാനംചെയ്തു
cancel
Listen to this Article

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച സേ​വാ ഉ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്​ സ​മാ​പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 1327 യൂ​നി​റ്റ് ര​ക്തം ദാ​നം​ചെ​യ്തു.

മ​സ്​​ക​ത്തി​ലെ എം​ബ​സി പ​രി​സ​രം, സ​ലാ​ല, സൂ​ർ, സു​ഹാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ലൂ​​ടെ​യാ​ണ്​ ഇ​ത്ര​യും യൂ​നി​റ്റ് ര​ക്തം ​ശേ​ഖ​രി​ച്ച​ത്.

ഒ​മാ​നി​​ലെ ര​ക്ത​ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഇ​​ത്ര​യും യൂ​നി​റ്റ്​ ര​ക്തം ശേ​ഖ​രി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കി​യ പി​ന്തു​ണ​യെ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ അ​ഭി​ന​ന്ദി​ച്ചു.

മ​സ്‌​ക​ത്തി​ൽ ര​ക്ത​ദാ​ന യ​ജ്ഞം സം​ഘ​ടി​പ്പി​ക്കാ​ൻ സ​ഹ​ക​രി​ച്ച ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്‌​സു​മാ​ർ, സ്റ്റാ​ഫ്, ഡോ. ​സൈ​ന​ബ് അ​ൽ അ​റൈ​മി, മു​ഹ്‌​സി​ൻ എ​സ്. അ​ൽ-​ഷ​റി​യാ​നി എ​ന്നി​വ​ർ​ക്ക് അം​ബാ​സ​ഡ​ർ ന​ന്ദി അ​റി​യി​ച്ചു.

ബി.​ഇ​സി, ലു​ലു, എ​ൽ.​ആ​ൻ​ഡ്​ ടി, ​ജി​ൻ​ഡാ​ൽ ഷ​ദീ​ദ്, ബി.​എ​ൽ.​എ​സ്, അ​ൽ തു​ർ​ക്കി, അ​ൽ അ​ൻ​സാ​രി, കിം​ജി രാം​ദാ​സ്, നാ​ര​ഞ്ജി ഹി​ർ​ജി, അ​ൽ ന​ഭ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ, സേ​വാ മ​സ്‌​ക​ത്ത്, മാ​ന​വ് സേ​വ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ന​ന്മ കാ​സ​ർ​കോ​ട്, അം​ബേ​ദ്ക​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മി​ഷ​ൻ, സ​ഹ​ജ് യോ​ഗ, മ​റു​നാ​ട്ടി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രും ര​ക്ത ദാ​ന ക്യാ​മ്പു​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്കു​​വ​ഹി​ച്ച​വ​രാ​ണെ​ന്ന്​ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ'​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 'സേ​വ ഉ​ത്സ​വ്​ 2022'​ ന​ട​ത്തി​യി​രു​ന്ന​ത്. വി​വി​ധ​ങ്ങ​ളാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - blood donation
Next Story