Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​കം, സൊ​ഹാ​ർ...

ദു​കം, സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി 

text_fields
bookmark_border
ദു​കം, സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി 
cancel

മ​സ്​​ക​ത്ത്​: സൊ​ഹാ​ർ, ദു​കം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ ഏ​റി​യ​താ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മ​െൻറ്​ ക​മ്പ​നി​യു​ടെ ക​ണ​ക്കു​ക​ൾ. പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച നി​ര​ക്കാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജൂ​ൺ അ​വ​സാ​നം മു​ത​ൽ ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം വ​രെ കാ​ല​യ​ള​വി​ൽ 19,000 യാ​ത്രി​ക​രാ​ണ്​ സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്​​ത​ത്. ഇൗ ​ര​ണ്ടു​മാ​സ​ത്തി​നി​ടെ 236 സ​ർ​വി​സു​ക​ളാ​ണ്​ ഇ​വി​ടെ​നി​ന്ന്​ ന​ട​ത്തി​യ​ത്. ഒ​മാ​ൻ എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വി​സ്​ നി​ർ​ത്തി​യ ശേ​ഷം ആ​ളൊ​ഴി​ഞ്ഞ സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ജൂ​ൺ അ​വ​സാ​നം സ​ലാം എ​യ​റാ​ണ്​ സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. ഖ​രീ​ഫ്​ സീ​സ​ൺ മു​ൻ​നി​ർ​ത്തി​യാ​രം​ഭി​ച്ച സ​ർ​വി​സ്​ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ഉ​പ​കാ​ര​പ്ര​ദ​മാ​യ​ത്. ജൂ​ലൈ​യി​ൽ ഷാ​ർ​ജ​യി​ലേ​ക്ക്​ എ​യ​ർ അ​റേ​ബ്യ​യും ആ​ഗ​സ്​​റ്റി​ൽ ദോ​ഹ​യി​ലേ​ക്ക്​ ഖ​ത്ത​ർ എ​യ​ർ​വേ​സും സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ഇ​തോ​ടൊ​പ്പം, ച​ര​ക്കു​നീ​ക്ക​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ദോ​ഹ​യി​ലേ​ക്കു​ള്ള കാ​ർ​ഗോ നീ​ക്ക​മാ​ണ്​ വ​ലി​യ കു​തി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 25.7 ശ​ത​മാ​ന​മാ​ണ്​ കൂ​ടി​യ​ത്. ഇൗ ​വ​ർ​ഷം ജ​നു​വ​രി-​ആ​ഗ​സ്​​റ്റ്​ കാ​ല​യ​ള​വി​ൽ 20528 പേ​രാ​ണ്​ ദു​കം വ​ഴി യാ​ത്ര ചെ​യ്​​ത​ത്. മൊ​ത്തം സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 16.7 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 322 ആ​യി. എ​ട്ടു മാ​സം പി​ന്നി​ടു​േ​മ്പാ​ൾ സ​ലാ​ല വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​ത്തു​ ല​ക്ഷ​വും ക​വി​ഞ്ഞി​ട്ടു​ണ്ട്. 25.3 ശ​ത​മാ​ന​മാ​ണ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന. മൊ​ത്തം സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 41.8 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 9870 ആ​യി. കാ​ർ​ഗോ​യു​ടെ അ​ള​വാ​ക​െ​ട്ട 20.5 ശ​ത​മാ​ന​വും കൂ​ടി. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 17.6 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 93.60 ല​ക്ഷ​മാ​യി. വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​മാ​ക​െ​ട്ട 12.1 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 76198 ആ​യി​ട്ടു​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsairport crowd
News Summary - airport crowd, Oman Gulf News
Next Story