Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ​യി​ൽ...

നി​സ്​​വ​യി​ൽ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
നി​സ്​​വ​യി​ൽ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel

നി​സ്​​വ:  നി​സ്​​വ​യി​ൽ മ​ല​യാ​ളം മി​ഷ​ന് കീ​ഴി​ലു​ള്ള ഭാ​ഷാ​പ​ഠ​ന കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.  എ​ഴു​ത്തു​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്‌ ജേ​താ​വു​മാ​യ  ഷൗ​ക്ക​ത്ത് സ​ഹ​ജോ​ട്സു  ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 
അ​ൽ​മ​റാ​സിം ഇ​വ​ൻ​റ്​  ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ കോ ​ഓ​ഡി​നേ​റ്റ​ർ വി​ൽ​സ​ൺ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള സ​ർ​ക്കാ​റി​ന് കീ​ഴി​ൽ എ​ല്ലാ​വ​ർ​ക്കും മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ ഇ​നം പാ​ഠ്യ​പ​ദ്ധ​തി​ക​ളാ​ണ് നി​സ്​​വ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. 
ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി എ​ന്നി​ങ്ങ​നെ നാ​ലു​ ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള പ​ഠ​ന​രീ​തി​യാ​ണ്​ മ​ല​യാ​ളം മി​ഷ​ന്​ കീ​ഴി​ലു​ള്ള​ത്. 
സ്കൂ​ൾ പ​ഠ​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ഭി​ന്ന​മാ​യി അ​നു​ഭ​വ​ത്തി​ലൂ​ടെ​യു​ള്ള മാ​തൃ​ഭാ​ഷാ പ​ഠ​ന​രീ​തി​യാ​ണ്​ ഇ​തെ​ന്നും വി​ൽ​സ​ൻ ജോ​ർ​ജ് ചൂ​ണ്ടി​ക്കാ​ട്ടി. നി​സ്​​വ  ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ ഷാ​ന​വാ​സ് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ഹാ​റൂ​ൺ റാ​ഷി​ദ്, നി​സ്​​വ ഇ​ന്ത്യ​ൻ  സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡൊ​മി​നി​ക്ക്, ഷ​മീ​ർ, സ​ര​സ​ൻ മാ​ഷ്, നി​സ്്​​വ ക​ൺ​വീ​ന​ർ വി​ജേ​ഷ്, ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story