നിശ്ശബ്ദ ജനസേവകർക്ക് വെൽഫെയർ കേരളയുടെ ആദരം
text_fieldsഫഹാഹീൽ: ജനസേവന ജീവകാരുണ്യ മേഖലയിൽ നിശ്ശബ്ദ പ്രവർത്തനങ്ങളിലൂടെ നൂറുകണക്കിന് അശരണർക്ക് ആശ്വാസമേകിയ സാമൂഹിക പ്രവർത്തകരെ വെൽഫെയർ കേരള കുവൈത്ത് ആദരിച്ചു. പരസഹായത്തിന് ആരോരുമില്ലാതെ കുവൈത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ദിനചര്യയെന്നോണം സന്ദർശിക്കുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഏഴുപേരാണ് വികാരനിർഭരമായ ചടങ്ങിൽ ആദരിക്കപ്പെട്ടത്.
സാമൂഹികപ്രവർത്തകരായ സലിം കൊമ്മേരി, സി.എച്ച്. സന്തോഷ്കുമാർ, മധു വിജയൻ, നീത ഷൈജു, പുഷ്പ സാജൻ, അജിത്കുമാർ, ഷംസീർ ഉമ്മർ എന്നിവർക്ക് ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന ചടങ്ങിൽ വെൽഫെയർ കേരള കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി, ജനസേവന വിഭാഗം കൺവീനർ ലായിക് അഹ്മദ്, സെക്രട്ടറി റീന ബ്ലെസ്സൻ, മേഖലാ ട്രഷറർ നസീം, കെ. മൊയ്തു എന്നിവർ ഉപഹാരം കൈമാറി. അപകടം പറ്റി മാസങ്ങളോളം അദാൻ ആശുപത്രിയിൽ കഴിഞ്ഞ തൃശൂർ സ്വദേശിയെ കുറിച്ചുള്ള വിവരം വാട്സ്ആപ്പിലൂടെ പ്രചരിച്ചപ്പോഴാണ് പുറംലോകം അറിയുന്നത്.
സഹായമഭ്യർഥിച്ച് വാട്സ് ആപ് സന്ദേശം അയച്ച അദാൻ ആശുപത്രിയിൽ നഴ്സായി ജോലിചെയ്യുന്ന നീതയും പുഷ്പയും ആദരം ഏറ്റുവാങ്ങിയവരിലുണ്ട്. സാമൂഹിക വിഭാഗം കൺവീനർ അൻവർ ഷാജി പരിപാടി നിയന്ത്രിച്ചു. മേഖല പ്രസിഡൻറ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് സ്വാഗതവും യൂനുസ് സലിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.