Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ണി​ജ്യ സ്ഥാ​പ​ന​...

വാ​ണി​ജ്യ സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്സി​നേ​ഷ​ന്‍ കാ​മ്പ​യി​ൻ

text_fields
bookmark_border
വാ​ണി​ജ്യ സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ർ​ക്ക്​ വാ​ക്സി​നേ​ഷ​ന്‍ കാ​മ്പ​യി​ൻ
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ മാ​ർ​ച്ച്​ അ​വ​സാ​ന​ത്തോ​ടെ​യോ അ​ടു​ത്ത മാ​സം ആ​ദ്യ​മോ ആ​രം​ഭി​ക്കും. സ​ലൂ​ൺ, റ​സ്​​റ്റാ​റ​ൻ​റ്, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​വു​മാ​യി നേ​രി​ട്ട്‌ ഇ​ട​പെ​ടു​ന്ന​വ​ർ എ​ന്ന നി​ല​യി​ലാ​ണ്​ ഇ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. അ​തോ​ടൊ​പ്പം രാ​ജ്യ​ത്തെ സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി. അ​ടു​ത്ത മാ​സം മാ​​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ കു​ത്തി​വെ​പ്പി​ന്​ തീ​യ​തി അ​നു​വ​ദി​ച്ചേ​ക്കും. പ്രാ​യ​മാ​യ​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ത്തി​വെ​പ്പ്​ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒാ​രോ വി​ഭാ​ഗ​ങ്ങ​ളാ​യി മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ കു​ത്തി​വെ​പ്പി​ന്​ അ​പ്പോ​യ്​​ൻ​റ്​​മെൻറ്​ ന​ൽ​കു​ക​യാ​ണ്. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​രും അ​ല്ലാ​ത്ത​വ​രു​മാ​യ വി​ദ്യാ​ഭ്യാ​സ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ മൊ​ബൈ​ൽ വാ​ക്​​സി​നേ​ഷ​ൻ യൂ​നി​റ്റ്​ എ​ത്തി​ച്ച്​ ജീ​വ​ന​ക്കാ​ർ​ക്ക്​ കു​ത്തി​വെ​പ്പെ​ടു​ക്കും. സെ​പ്​​റ്റം​ബ​റോ​ടെ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ വി​ദ്യാ​ഭ്യാ​സ ജീ​വ​ന​ക്കാ​ർ​ക്ക്​ പെ​െ​ട്ട​ന്ന്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​െൻറ അ​ടു​ത്ത ബാ​ച്ച്​ ഇൗ ​മാ​സം​ത​ന്നെ എ​ത്തി​യേ​ക്കും. ഇ​തോ​ടെ വാ​ക്​​സി​ൻ ല​ഭ്യ​ത​യു​ടെ പ്ര​ശ്​​ന​മു​ണ്ടാ​കി​ല്ല. ഏ​പ്രി​ലി​ൽ കു​വൈ​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലേ​യും അ​ധ്യാ​പ​ക, ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഘ​ട്ടം ഘ​ട്ട​മാ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination campaign
Next Story