Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ​ൻ സു​ര​ക്ഷ...

യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ:  വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പു​റ​പ്പെ​ട്ടു

text_fields
bookmark_border
യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ:  വി​ദേ​ശ​കാ​ര്യ മ​ന്ത്രി ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പു​റ​പ്പെ​ട്ടു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പു​റ​പ്പെ​ട്ടു. യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ലി​​െൻറ 2018-2019 വ​ർ​ഷ​ത്തേ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് മ​ന്ത്രി ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പോ​യ​ത്.

അ​മേ​രി​ക്ക​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ശൈ​ഖ് സാ​ലിം അ​ബ്​​ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, യു.​എ​ന്നി​ലെ കു​വൈ​ത്തി​​െൻറ സ്​​ഥി​രം പ്ര​തി​നി​ധി മ​ൻ​സൂ​ർ അ​ൽ ഉ​തൈ​ബി എ​ന്നി​വ​രു​ൾ​പ്പെ​ടെ ഔ​ദ്യോ​ഗി​ക സം​ഘം മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് സു​ലൈ​മാ​ൻ അ​ൽ ജാ​റു​ല്ല, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ േപ്രാ​ട്ടോ​കോ​ൾ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ദാ​രി അ​ൽ അ​ജ്റാ​ൻ എ​ന്നി​വ​ർ മ​ന്ത്രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - un-kuwait
Next Story