Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശ സ്നേഹ സ്മരണ...

ദേശ സ്നേഹ സ്മരണ പുതുക്കി പ്രവാസ ലോകവും

text_fields
bookmark_border
ദേശ സ്നേഹ സ്മരണ പുതുക്കി പ്രവാസ ലോകവും
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്​​പാ​ർ​ച്ച​ന ന​ട​ത്തു​ന്നു

•ഇന്ത്യൻ എംബസി

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യു​ടെ 73ാം റി​പ്പ​ബ്ലി​ക് ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ച് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഇ​ല്ലാ​തെ ആ​യി​രു​ന്നു എം​ബ​സി​യി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം. രാ​വി​ലെ ഒ​മ്പ​തി​ന്​ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് രാ​ഷ്ട്ര​പി​താ​വി​ന്റെ പ്ര​തി​മ​യി​ൽ പു​ഷ്‌​പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ച​ട​ങ്ങി​ന് തു​ട​ക്ക​മി​ട്ട​ത്. രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം അം​ബാ​സ​ഡ​ർ വാ​യി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന കു​വൈ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. എം​ബ​സി ജീ​വ​ന​ക്കാ​രും കു​ടും​ബ​ങ്ങ​ളും ച​ട​ങ്ങി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തു. എം​ബ​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ ച​ട​ങ്ങ്​ ത​ത്സ​മ​യം വീ​ക്ഷി​ച്ചു.

•ഒ.​​ഐ.​ഒ.​പി

വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ്​​മെ​ന്‍റ്​​ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​വ​ർ​സീ​സ് പ്ര​സി​ഡ​ൻ​റ്​ ബി​ബി​ൻ പി. ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ ബ്രൂ​ണെ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ ടി.​പി. ശ്രീ​നി​വാ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി. വൈ​ഗി​ക, ഷി​ൽ​മി ഷാ​ജി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എം. ഷെ​രീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജീ​ഷ് തോ​മ​സ്, ട്ര​ഷ​റ​ർ അ​ശോ​ക് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ നി​സാ​ർ പ​ടി​ക്ക​ൽ വ​യ​ൽ, മാ​ത്യു കാ​വു​ങ്ക​ൽ, സ്ഥാ​പ​കാം​ഗ​ങ്ങ​ളാ​യ വി​നോ​ദ് കെ. ​ജോ​സ്, ബി​ജു എം. ​ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​മി​ന സ​ലിം നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. ഓ​വ​ർ​സീ​സ് ക​മ്മി​റ്റി ട്ര​ഷ​റ​ർ സാ​ബു കു​ര്യ​ൻ ന​ന്ദി പ​റ​ഞ്ഞു.

•കെ.ഐ.സി മനുഷ്യജാലിക

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ 'രാ​ഷ്ട്ര ര​ക്ഷ​യ്ക്ക് സൗ​ഹൃ​ദ​ത്തി​​ന്‍റെ ക​രു​ത​ൽ' ത​ല​ക്കെ​ട്ടി​ൽ മ​നു​ഷ്യ ജാ​ലി​ക സം​ഘ​ടി​പ്പി​ച്ചു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്താ​ർ പ​ന്ത​ല്ലൂ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ത​ത്തി​​ന്‍റെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ലേ​റി അ​തി​​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ വ​ർ​ഗീ​യ​ത ക​ളി​ക്കു​ന്ന രം​ഗ​മാ​ണ് ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​സ്മാ​ൻ ദാ​രി​മി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. അ​ധ്യ​ക്ഷ​ൻ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഫൈ​സി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും ഇ.​എ​സ്. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

•ഒ.​ഐ.​സി.​സി

ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ​യി​ലെ ഒ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ എ​ബി വാ​രി​ക്കാ​ട്​ പ​താ​ക ഉ​യ​ർ​ത്തി. വ​ർ​ഗീ​സ്​ ജോ​സ​ഫ്​ മാ​രാ​മ​ൺ, ബി​നു ചെ​മ്പാ​ല​യം, റോ​യി കൈ​ത​വ​ന, അ​ല​ക്​​സ്​ മാ​ന​ന്ത​വാ​ടി, ഷോ​ബി​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

•ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്കൂ​ൾ

ഇ​ന്ത്യ​ൻ എ​ജു​ക്കേ​ഷ​ൻ സ്കൂ​ൾ കു​വൈ​ത്ത്​ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ലും ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലു​മാ​യി റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘോ​ഷി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ടി. ​പ്രേം​കു​മാ​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ഭ​വ​ൻ​സ് കു​വൈ​ത്ത്​ ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​ദാ​സ് മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​യി. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​യെ ഉ​ദ്ഘോ​ഷി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ വി​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം ഓ​ൺ​ലൈ​നാ​യി ന​ട​ത്തി. മി​ഡി​ലീ​സ്റ്റ്‌ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. രാ​മ​ച​ന്ദ്ര​ൻ മേ​നോ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ അ​ൻ​സെ​ൽ​മ ടെ​സ്സി, മീ​നാ​ക്ഷി ന​യ്യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:republic day
News Summary - The world of exile renewed the memory of patriotism
Next Story