Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിവിധ ഹൈപ്പർ...

വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കുന്നു

text_fields
bookmark_border
വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ എംബസിയുടെ പരാതിപ്പെട്ടി സ്ഥാപിക്കുന്നു
cancel

കുവൈത്ത്​ സിറ്റി: ഇന്ത്യൻ എംബസിയുടെ ഫീഡ്​ ബാക്ക്​ ഫോറം, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായ അപേക്ഷ, എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ എന്നിവ ശേഖരിക്കാൻ വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ പെട്ടികൾ സ്ഥാപിക്കുന്നു. പരാതികളും നിർദേശങ്ങളും സമർപ്പിക്കാനും ​െഎ.സി.ഡബ്ല്യൂ.എഫ്​ ഫണ്ടിൽനിന്ന്​ സഹായ അഭ്യർഥനക്കും എംബസിയിലും ഒൗട്ട്​സോഴ്​സിങ്​ കേന്ദ്രങ്ങളിലും സ്ഥാപിച്ചതു പോലെയുള്ള പെട്ടികളാണ്​ ​തെരഞ്ഞെടുക്കപ്പെട്ട ഹൈപ്പർ മാർക്കറ്റുകളിൽ സ്ഥാപിക്കുന്നത്​. ​

എംബസി ഉ​ദ്യോഗസ്ഥർ സമയാസമയങ്ങളിൽ ഫോമുകൾ സ്വീകരിച്ച്​ നടപടി സ്വീകരിക്കുമെന്നും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക്​ എംബസിയിൽ നേരിട്ട്​ എത്താതെ തന്നെ കാര്യങ്ങൾ നിർവഹിക്കാനാണ്​ ഇത്തരമൊരു സൗകര്യമൊരുക്കുന്നതെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റ്​ കുവൈത്ത്​ സിറ്റി, ഫഹാഹീൽ, ഖൈത്താൻ, മഹ്​ബൂല ഒൗട്ട്​ലെറ്റുകളിലും ഒാൺകോസ്​റ്റ്​ സാൽമിയ, ഹവല്ലി, അബ്ബാസിയ, ഫർവാനിയ ഒൗട്ട്​ലെറ്റുകളിലും ലുലു ഹൈപ്പർ മാർക്കറ്റ്​ അൽ റായ്​, സാൽമിയ, ഫഹാഹീൽ, ദജീജ്​ ഒൗട്ട്​ലെറ്റുകളിലുമാണ്​ പരാതിപ്പെട്ടി സ്ഥാപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HYPERMARKET
News Summary - The complaint box of the Indian Embassy is set up in various hypermarkets
Next Story