‘കിഴക്കിെൻറ വെനീസ് ഉത്സവ്’ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
text_fieldsകുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഒന്നാം വാർഷികം മാർച്ച് 23ന് വ്യാഴാഴ്ച വൈകീട്ട് അബ്ബാസിയ ഇൻറേഗ്രറ്റഡ് ഇന്ത്യൻ സ്കൂളിൽ കിഴക്കിെൻറ വെനീസ് ഉത്സവ്- 2017 എന്ന പേരിൽ ആഘോഷിക്കുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി, ഇന്ത്യൻ അംബാസഡർ സുനിൽ കെ. ജെയിൻ, കേണൽ ഇബ്രാഹിം എ അൽദായി തുടങ്ങിയവർ പങ്കെടുക്കും. ആലപ്പുഴയുടെ സാംസ്കാരിക പൈതൃകങ്ങളെ അടയാളപ്പെടുത്തുന്ന ദൃശ്യാവിഷ്കാരം, കലാപരിപാടികൾ എന്നിവയുണ്ടാവും.
പ്രശസ്ത പിന്നണി ഗായിക ചിത്ര അയ്യർ, മനോജ് കെ.പി.എ.സി എന്നിവരുടെ ഗാനമേളയും നാടൻ പാട്ടുകാരി ലേഖ ജെയിൻ, ഏഷ്യാനെറ്റ് കോമഡി സ്റ്റാർ ഫെയിം ജയിൻ ചേർത്തല, രാജേഷ് അടിമാലി എന്നിവരുടെ ഹാസ്യവിരുന്നും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് രാജീവ് നടുവിലേമുറി, ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ, ജനറൽ കൺവീനർ ബിനോയ് ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് സി.വി. തോമസ്, വെസ് പ്രസിഡൻറ് തോമസ് പള്ളിക്കൽ, അെഡ്വെസറി ബോർഡ് അംഗം ബാബു പനമ്പള്ളി, ട്രഷറർ ഷംസു താമരക്കുളം, ജോയൻറ് ട്രഷറർ മാത്യു ചെന്നിത്തല, സെക്രട്ടറിമാരായ സാബു മാവേലിക്കര, അബ്ദുറഹ്മാൻ പുഞ്ചിരി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.