Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ണം, ഈ​ദ് അ​വ​ധി: ...

ഓ​ണം, ഈ​ദ് അ​വ​ധി:  വി​മാ​ന​ടി​ക്ക​റ്റു​ക​ൾ​ക്ക്​ തീ​വി​ല

text_fields
bookmark_border
ഓ​ണം, ഈ​ദ് അ​വ​ധി:  വി​മാ​ന​ടി​ക്ക​റ്റു​ക​ൾ​ക്ക്​ തീ​വി​ല
cancel
camera_alt??????????? ??????????????????????? ??????????????????????

കു​വൈ​ത്ത് സി​റ്റി: ഓ​ണം, ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ തീ​വി​ല. ഗ​ൾ​ഫി​ലെ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചു​പോ​കു​ന്ന സ​മ​യം കൂ​ടി​യാ​ണി​ത്. 18 മുതൽ 60 ദിനാർ വരെയാണ്​ വർധന.സെ​പ്റ്റം​ബ​ർ 20 വ​രെ​യാ​ണ് ഉ​യ​ർ​ന്ന നി​ര​ക്ക്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക് ഇ​പ്പോ​ൾ 70 ദി​നാ​റോ​ള​മാ​ണ്​ നി​ര​ക്ക്​. 31ന് 88 ​ദീ​നാ​റാ​ണ് കു​റ​ഞ്ഞ നി​ര​ക്ക്. പെ​രു​ന്നാ​ളും ഓ​ണ​വും ക​ഴി​ഞ്ഞു​ള്ള മ​ട​ക്ക​യാ​ത്ര സെ​പ്‌​റ്റം​ബ​ർ നാ​ലി​നാ​ണെ​ങ്കി​ൽ 112 ദീ​നാ​ർ ന​ൽ​ക​ണം. അ​ഞ്ചി​ന് 130 ദീ​നാ​ർ , 11ന് 120 ​ദീ​നാ​ർ. 13 ക​ഴി​ഞ്ഞാ​ൽ നി​ര​ക്ക് അ​ൽ‌​പം കു​റ​യും. 

മ​റ്റു വി​മാ​ന​ങ്ങ​ൾ​ക്ക്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ ചു​രു​ങ്ങി​യ​ത് 100 ദീ​നാ​റെ​ങ്കി​ലും ആ​കും. മ​ട​ക്ക​യാ​ത്ര​ക്ക്​​ സെ​പ്റ്റം​ബ​ർ 15 വ​രെ സീ​റ്റ് ഒ​ഴി​വി​ല്ല. സീ​റ്റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ന്നെ 200 ദീ​നാ​റെ​ങ്കി​ലു​മാ​കും. എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്​ കു​വൈ​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ 31ന് 88 ​ദീ​നാ​ർ ന​ൽ​ക​ണം. മ​ട​ക്ക​യാ​ത്ര സെ​പ്‌​റ്റം​ബ​ർ അ​ഞ്ചി​നാ​ണെ​ങ്കി​ൽ 130 ദീ​നാ​ർ. 12ന് 157 ​ദീ​നാ​റും 14ന് 143 ​ദീ​നാ​റും. ബ​ജ​റ്റ് വി​മാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​ക്കു​വ​ർ​ധ​ന​യു​ണ്ട്​. അ​തേ​സ​മ​യം, ചി​ല വി​മാ​ന​ക്ക​മ്പ​നി​ക​ൾ ല​ഗേ​ജ് സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newseidonam
News Summary - onam eid air ticket-kuwait-gulf news
Next Story