നിലാവ് കാന്‍സര്‍ പ്രതിരോധ സെമിനാര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ഫെബ്രുവരി 24, 25 തീയതികളിലായി ഫഹാഹീലിലും അബ്ബാസിയയിലും നടക്കുന്ന നിലാവ് കുവൈത്ത് കാന്‍സര്‍ ബോധവത്കരണ സെമിനാറിന്‍െറ പോസ്റ്റര്‍ പ്രകാശനം ഫര്‍വാനിയ ഗവര്‍ണര്‍ ശൈഖ് ഫൈസല്‍ അല്‍ഹമൂദ് അല്‍ മാലിക് അസ്സബാഹ് ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം രക്ഷാധികാരിയും നിലാവ് കുവൈത്ത് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ചെയര്‍മാനുമായ ഡോ. അമീര്‍ അഹമ്മദിന് നല്കി നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസം ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ശിഫ അല്‍ ജസീറ പ്രതിനിധി ടി.ടി. സലിം, സമീര്‍, നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂര്‍, ജനറല്‍ സെക്രട്ടറി ഹമീദ് മധുര്, ഗവര്‍ണര്‍ ഓഫിസ് സെക്രട്ടറി ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.
അര്‍ബുദ രോഗപ്രതിരോധ സെമിനാറിന് പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രയുമാണ് നേതൃത്വം നല്‍കുന്നത്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്െറയും ആഭ്യന്തര മന്താലയത്തിന്െറയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍െറയും കുവൈത്ത് കാന്‍സര്‍ സൊസൈറ്റിയുടെയും നഴ്സിങ് അസോസിയേഷന്‍െറയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.