Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് വയനാട്...

കുവൈത്ത് വയനാട് അസോസിയേഷന്‍  ക്രിസ്മസ്–പുതുവത്സരാഘോഷം

text_fields
bookmark_border
കുവൈത്ത് വയനാട് അസോസിയേഷന്‍  ക്രിസ്മസ്–പുതുവത്സരാഘോഷം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷന്‍ രണ്ടു ദിവസത്തെ ക്രിസ്മസ് -പുതുവത്സരാഘോഷം സംഘടിപ്പിച്ചു. 
കബദിലെ ഫാമിലുള്ള വിശാലമായ ബംഗ്ളാവില്‍ നടന്ന ആഘോഷത്തില്‍ കുടുംബങ്ങളടക്കം നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. ഉദ്ഘാടന യോഗത്തില്‍ സെക്രട്ടറി മുബാറക്ക് കാമ്പ്രത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ് ലത്തീഫ് വയനാട് അധ്യക്ഷത വഹിച്ചു. അക്ബര്‍ വയനാട് ഉദ്ഘാടനം നിര്‍വഹിച്ചു. 
ജോയന്‍റ് കണ്‍വീനര്‍ ജസ്റ്റിന്‍ പുല്ലാട്ട്, ഉപദേശക സമിതിയംഗം റോയ് മാത്യു എന്നിവര്‍ സംസാരിച്ചു.  പരമ്പരാഗത രീതിയിലുള്ള കരോളും ക്രിസ്മസ് കേക്ക് മുറിക്കലുമുണ്ടായി. 
കൗതുക ലേലവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള മത്സരങ്ങളും ക്യാമ്പിനെ ഊര്‍ജസ്വലമാക്കി. രണ്ടു ദിവസങ്ങളിലായി നടന്ന മുഴുനീള ക്യാമ്പ് റെജി ചിറയത്ത് നിയന്ത്രിച്ചു. ജോമോന്‍, ജിനേഷ്, എബി പോള്‍ ഷിബു, മിനി, ഷാന്‍റി എന്നിവരും ക്യാമ്പിന്‍െറ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഗെയിമുകള്‍ക്കും കളികള്‍ക്കുമായി തിരിച്ച നാലു ഗ്രൂപ്പില്‍നിന്നും ഒന്നാം സമ്മാനം ലഭിച്ച ടീം വയനാടന്‍സിനു വേണ്ടി ജിജില്‍ സമ്മാനം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait
Next Story