Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്-...

കു​വൈ​ത്ത്- കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വൈ​കി

text_fields
bookmark_border
കു​വൈ​ത്ത്- കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വൈ​കി
cancel

​കു​വൈ​ത്ത് സി​റ്റി: വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് നി​ന്നു കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വൈ​കി. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​മാ​നം വൈ​കി​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. കോ​ഴി​ക്കോ​ടു നി​ന്നു രാ​വി​ലെ ഒ​മ്പ​തി​നു പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 1.24നാ​ണ് പു​റ​പ്പെ​ട്ട​ത്. വി​മാ​നം കു​വൈ​ത്തി​ൽ എ​ത്താ​ൻ വൈ​കി​യ​താ​ണ് കു​വൈ​ത്ത്- കോ​ഴി​ക്കോ​ട് സ​ർ​വി​സും വൈ​കാ​ൻ കാ​ര​ണം. കോ​ഴി​ക്കോ​ടു നി​ന്നു പു​റ​പ്പെ​ടാ​ൻ വൈ​കി​യ വി​മാ​നം 4.30ഓ​ടെ​യാ​ണ് കു​വൈ​ത്തി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ, കു​വൈ​ത്ത് വി​മാ​ന​വും പു​റ​പ്പെ​ടാ​ൻ വൈ​കി. ഉ​ച്ച​ക​ഴി​ഞ്ഞ് 12.40ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 4.40ഓ​ടെ​യാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ, വി​മാ​നം കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് എ​ത്തു​ന്ന​തും വൈ​കി. രാ​ത്രി 8.10ന് ​എ​ത്തേ​ണ്ട വി​മാ​നം 12നാ​ണ് എ​ത്തി​യ​ത്.

അ​തേ​സ​മ​യം, വി​മാ​നം വൈ​കു​ന്ന​ത് നേ​ര​ത്തെ അ​റി​യി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി. 12.40ന് ​വി​മാ​നം പു​റ​പ്പെ​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് 10 മ​ണി​യോ​ടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. മ​റ്റു ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷ​മാ​ണ് വി​മാ​നം വൈ​കു​ന്ന അ​റി​യി​പ്പ് വ​ന്ന​ത്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ദീ​ർ​ഘ നേ​രം ഇ​വ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യും കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യി​രു​ന്നു.

എ​യ​ർ അ​റേ​ബ്യ​യും വൈ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഷാ​ർ​ജ​യി​ലേ​ക്കു​ള്ള എ​യ​ർ അ​റേ​ബ്യ​യും വൈ​കി. രാ​വി​ലെ 9.30നു​ള്ള വി​മാ​നം 10.45നാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ വി​മാ​നം ഷാ​ർ​ജ​യി​ൽ എ​ത്താ​ൻ ​വൈ​കു​ക​യും അ​വി​ടെ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ക​ണ​ക്ഷ​ൻ ടി​ക്ക​റ്റ് ബു​ക്കും ചെ​യ്ത​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. കു​വൈ​ത്തി​ൽ നി​ന്നു​ള്ള വി​മാ​നം 1.20നാ​ണ് ഷാ​ർ​ജ​യി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, അ​പ്പോ​ഴേ​ക്കും അ​വി​ടെ നി​ന്ന് 1.10നു​ള്ള വി​മാ​നം പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യി​രു​ന്നു. ഇ​തോ​ടെ വൈ​കീ​ട്ടു​ള്ള വി​മാ​ന​ത്തി​നാ​യി ദീ​ർ​ഘ​സ​മ​യം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​താ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India ExpressKuwait-Kozhikode
News Summary - Kuwait-Kozhikode Air India Express delayed
Next Story