Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​ന്...

സു​ഡാ​ന് കു​വൈ​ത്തി​ന്റെ കൂ​ടു​ത​ൽ സ​ഹാ​യം

text_fields
bookmark_border
kuwait charity
cancel
camera_alt

കു​വൈ​ത്ത് സ​ഹാ​യ​വ​സ്തു​ക്ക​ൾ സു​ഡാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സു​ഡാ​ൻ ജ​ന​ത​ക്ക് ആ​ശ്വാ​സ​വു​മാ​യി കു​വൈ​ത്തി​ന്റെ കൂ​ടു​ത​ൽ സ​ഹാ​യം. 10 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി കു​വൈ​ത്ത് അ​യ​ച്ച വി​മാ​നം സു​ഡാ​നി​ലെ​ത്തി. സു​ഡാ​നി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ‘കു​വൈ​ത്ത് ബൈ ​യു​വ​ർ സൈ​ഡ്’ എ​ന്ന കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സു​ഡാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ.​ഫ​ഹ​ദ് അ​ൽ ദു​ഫൈ​രി പ​റ​ഞ്ഞു. കു​വൈ​ത്തി​ലെ ചാ​രി​റ്റി​ക​ൾ സു​ഡാ​നി​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ, ഭ​ക്ഷ​ണ സ​ഹാ​യം, അ​നാ​ഥ​രെ സ​ഹാ​യി​ക്ക​ൽ, ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ മാ​നു​ഷി​ക​വും ജീ​വ​കാ​രു​ണ്യ​വു​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​ത്തി​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സു​ഡാ​ൻ ജ​ന​ത​ക്ക് ന​ൽ​കു​ന്ന സ​ഹാ​യം, പി​ന്തു​ണ എ​ന്നി​വ​ക്ക് കു​വൈ​ത്തി​ലെ ചാ​രി​റ്റി​ക​ൾ, കു​വൈ​ത്ത് റെ​ഡ് ക്രെ​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്), സ​ന്ന​ദ്ധ ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​ക്ക് അ​ൽ ദു​ഫൈ​രി ന​ന്ദി അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​സ്മ​ത്ത് മു​സ്ത​ഫ, സു​ഡാ​ൻ റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി പ്ര​തി​നി​ധി സ​ദേ​ഖ് ആ​ദം എ​ന്നി​വ​രു​ൾ​പ്പെ​ടെ സു​ഡാ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി കു​വൈ​ത്ത് സ​ഹാ​യ വി​മാ​ന​ത്തെ സ്വീ​ക​രി​ച്ചു. പ്ര​ധാ​ന​മാ​യും മെ​ഡി​ക്ക​ൽ, മാ​നു​ഷി​ക മേ​ഖ​ല​ക​ളി​ലാ​ണ് കു​വൈ​ത്ത് സു​ഡാ​നെ പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും സു​ഡാ​ൻ സ​ർ​ക്കാ​റും ജ​ന​ങ്ങ​ളും ഈ ​പി​ന്തു​ണ​യെ വ​ള​രെ​യ​ധി​കം വി​ല​മ​തി​ക്കു​ന്നു​വെ​ന്നും എ​സ്മ​ത്ത് മു​സ്ത​ഫ പ​റ​ഞ്ഞു. ഈ ​മാ​സം 23ന് ​സു​ഡാ​നി​ലേ​ക്കു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യ എ​യ​ർ ലി​ഫ്റ്റ് കു​വൈ​ത്ത് പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. 40 ട​ൺ ഭ​ക്ഷ​ണ​വും മെ​ഡി​ക്ക​ൽ സ​പ്ലൈ​ക​ളും ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​വൈ​ത്ത് സു​ഡാ​നി​ൽ എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitySudanKuwait
News Summary - kuwait charity to sudan
Next Story