Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ല്ലം ജി​ല്ല...

കൊ​ല്ലം ജി​ല്ല അ​സോ​സി​യേ​ഷ​ൻ  ദ​ശ​വാ​ര്‍ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു

text_fields
bookmark_border
കൊ​ല്ലം ജി​ല്ല അ​സോ​സി​യേ​ഷ​ൻ  ദ​ശ​വാ​ര്‍ഷി​കാ​ഘോ​ഷം സ​മാ​പി​ച്ചു
cancel
camera_alt??????? ?????? ????????? ??????? ??????????? ????????????????? ????????????? ??.??? ????????????? ????????????

അ​ബ്ബാ​സി​യ: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, കു​വൈ​ത്ത്​ ദ​ശ​വ​ര്‍ഷാ​ഘോ​ഷം സു​രേ​ഷ്ഗോ​പി എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. ല​ബ്ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യു സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി. സ്മ​ര​ണി​ക ക​ണ്‍വീ​ന​ര്‍ പ്ര​മീ​ള്‍ പ്ര​ഭാ​ക​ര​നി​ല്‍നി​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി യു.​എ​സ്. സി​ബി ഏ​റ്റു​വാ​ങ്ങി എ​ൻ.​എ​സ്.​എ​ച്ച് ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ മ​നോ​ജ്‌ കു​മാ​റി​ന് ന​ല്‍കി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ൻ​റി​​െൻറ മി​ക​ച്ച അ​ധ്യ​പി​ക​ക്കു​ള്ള അ​വാ​ര്‍ഡ്​ നേ​ടി​യ ഇ​ന്ത്യ​ന്‍ സ​െൻറ​ര്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ഡോ. ​ശാ​ന്ത മ​റി​യ ജെ​യിം​സ്, ഈ ​വ​ര്‍ഷ​ത്തെ പ്ര​സി​ഡ​ൻ​റി​​െൻറ അ​വാ​ര്‍ഡ്​ നേ​ടി​യ ഇ​ന്ത്യ​ന്‍ ക​മ്മ്യു​ണി​റ്റി സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി. ബി​നു​മോ​ന്‍, യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സു​സ​ന്‍ റോ​യ്, ഇ​ന്ത്യ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്കൂ​ള്‍ ഡ​യ​റ​ക്ട​റും മു​തി​ര്‍ന്ന പ​ത്ര​പ്ര​വ​ര്‍ത്ത​ക​നു​മാ​യ മ​ല​യി​ല്‍ മൂ​സ​ക്കോ​യ, പ്ര​മു​ഖ വ്യ​വ​സാ​യി ആ​ര്‍.​സി. സു​രേ​ഷ് എ​ന്നി​വ​രെ വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു. 
യു​വ തൊ​ഴി​ല്‍ സം​രം​ഭ​ക​ൻ വ​രു​ണ്‍ ച​ന്ദ്ര​ന്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര, ജെ​യിം​സ് പൂ​യ​പ്പ​ള്ളി, അ​ഡ്വ. തോ​മ​സ്‌ പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 

ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സ​ലിം​രാ​ജ് സ്വാ​ഗ​ത​വും ജോ​യ​ൻ​റ്​ ട്ര​ഷ​റ​ര്‍ ത​മ്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. വേ​ലു​ത്ത​മ്പി ദ​ള​വ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മ​െൻറ​റി​യു​ടെ പ്ര​ഥ​മ പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു. പൊ​ലി​ക നാ​ട​ന്‍ പാ​ട്ടു​കൂ​ട്ടം അ​വ​ത​രി​പ്പി​ച്ച തു​ടി​താ​ള​വു​മു​ണ്ടാ​യി. കൈ​ലാ​സ് നൃ​ത്ത ക​ലാ​ല​യ​ത്തി​ലെ സൈ​ലേ​ഷ് ടീം ​അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും  പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എ​സ്. ജ​യ​നും പി​ന്ന​ണി​ഗാ​യി​ക സി​ന്ധു ര​മേ​ഷ് എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും പ​രി​പാ​ടി​ക​ള്‍ക്ക് മി​ഴി​വേ​കി. വി​വി​ധ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ ‘മോ​ട്ടി​വേ​ഷ​ൻ ടോ​ക്​’ ന​ട​ത്തി. പ​രി​പാ​ടി​ക​ള്‍ക്ക് ജേ​ക്ക​ബ്‌ തോ​മ​സ്‌, ജോ​ര്‍ജ് വൈ​ര​മെ​ണ്‍, ബി​ജു ജോ​ര്‍ജ്, അ​ല​ക്സാ​ണ്ട​ര്‍ വൈ​ദ്യ​ന്‍, സ​തീ​ഷ്‌ ജി. ​നാ​യ​ര്‍, അ​ന്‍സാ​ര്‍ കു​ള​ത്തു​പ്പു​ഴ, വ​ർ​ഗീ​സ് വൈ​ദ്യ​ന്‍, ലാ​ജി ജേ​ക്ക​ബ്‌, അ​ല​ക്സ് കു​ട്ടി, ഷ​ഹി​ദ് ല​ബ്ബ, റെ​ജി മ​ത്താ​യി, അ​നൂ​പ്‌ ലാ​ല്‍, ടി​ജോ തോ​മ​സ്‌, നി​യാ​സ്, ശ്രീ​ജി​ത്ത്‌, മ​നേ​ഷ് നാ​യ​ര്‍, വി​ജ​യ​ന്‍, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskollam association
News Summary - kollam association-kuwait-gulf news
Next Story