Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​സീ​റ എ​യ​ർ​വേ​​സ്​...

ജ​സീ​റ എ​യ​ർ​വേ​​സ്​ ഹൈ​ദ​രാ​ബാ​ദ്​ സ​ർ​വി​സ്​​ ആ​രം​ഭി​ച്ചു

text_fields
bookmark_border
ജ​സീ​റ എ​യ​ർ​വേ​​സ്​ ഹൈ​ദ​രാ​ബാ​ദ്​ സ​ർ​വി​സ്​​ ആ​രം​ഭി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സ് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വി​സ് ആ​രം​ഭി​ച്ചു. 165 യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ആ​റി​ന്​  കു​വൈ​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്നു. പു​ല​ർ​ച്ചെ 2.20നാ​ണ്​ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ തി​രി​ച്ചു​ള്ള സ​ർ​വി​സ്. ദി​വ​സ​വും വൈ​കീ​ട്ട് 6.40ന്​ ​കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ക​യും പു​ല​ർ​ച്ചെ 1.35നു ​തി​രി​ച്ചെ​ത്തു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് അ​ഹ്​​മ​ദാ​ബാ​ദ് സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ത്താ​തെ യാ​ത്ര​ക്കാ​ർ​ക്ക് കു​വൈ​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് സി.​ഇ.​ഒ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​മ്പ​നി​യു​ടെ കൊ​ച്ചി, അ​ഹ്​​മ​ദാ​ബാ​ദ്, മും​ബൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ സി.​ഇ.​ഒ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ ജ​സീ​റ എ​യ​ർ​വേ​​സി​ന്​ താ​ൽ​പ​ര്യ​മു​ണ്ട്.

പ്ര​തി​വാ​രം 12,000 യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​വാ​നേ നി​ല​വി​ൽ അ​നു​മ​തി​യു​ള്ളൂ. ഇ​ത്​ ഉ​യ​ർ​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും സ​ർ​ക്കാ​റു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്​ രോ​ഹി​ത്​ രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​സീ​റ​യു​ടെ ന​വീ​ക​രി​ച്ച എ​യ​ർ​ബ​സ് A320 എ​യ​ർ ക്രാ​ഫ്റ്റു​ക​ൾ ആ​ണ് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ക്കോ​ണ​മി യാ​ത്ര​ക്കാ​ർ​ക്ക് 30 കി​ലോ​യും ബി​സി​ന​സ്​ ക്ലാ​സ്​ യാ​ത്ര​ക്കാ​ർ​ക്ക് 50 കി​ലോ​യും ബാ​ഗേ​ജ് അ​നു​വ​ദി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsjaseera airways
News Summary - jaseera airways-kuwait-gulf news
Next Story