Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ലി​ന്റേ​ത്...

ഇ​സ്രാ​യേ​ലി​ന്റേ​ത് വം​ശീ​യ ന​ര​നാ​യാ​ട്ട് -യൂ​ത്ത്‌ ഇ​ന്ത്യ

text_fields
bookmark_border
Youth India
cancel
camera_alt

യൂ​ത്ത്‌ ഇ​ന്ത്യ കു​വൈ​ത്ത് ഫ​ർ​വാ​നി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സി​ൽ സ​ക്കീ​ർ ഹു​സൈ​ൻ

തു​വ്വൂ​ർ സം​സാ​രി​ക്കു​ന്നു 

കു​വൈ​ത്ത് സി​റ്റി: ‘പൊ​രു​തു​ന്ന ജ​ന​ത​ക്കൊ​പ്പം’ ത​ല​ക്കെ​ട്ടി​ൽ യൂ​ത്ത്‌ ഇ​ന്ത്യ കു​വൈ​ത്ത് ഫ​ർ​വാ​നി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും കാ​റ്റി​ൽ പ​റ​ത്തി പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ അ​ട​ക്കം കൊ​ന്നു​ക​ള​യു​ന്ന വം​ശീ​യ ന​ര​നാ​യാ​ട്ടാ​ണ് ഫ​ല​സ്തീ​നി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​സ്രാ​യേ​ലി​ന്റെ അ​ധി​നി​വേ​ശ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ​ല​സ്‌​തീ​ൻ ജ​ന​ത​ക്കും അ​വ​രു​ടെ പ്ര​തി​രോ​ധ​ത്തി​നും സം​ഗ​മം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൻ​സാ​ർ അ​സ്‌​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഫ​ല​സ്തീ​ൻ സ​മ്പൂ​ർ​ണ ച​രി​ത്രം അ​വ​ത​രി​പ്പി​ച്ചു. കെ.​ഐ.​ജി ഏ​രി​യ പ്ര​സി​ഡ​ന്റ് സി.​കെ. ന​ജീ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, ഐ​വ പ്ര​സി​ഡ​ന്റ് മ​ഹ്ബൂ​ബ അ​നീ​സ്, യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​ശീ​ബ്, ജ​ന​റ​ൽ സെ​ക്രെ​ട്ട​റി സി​ജി​ൽ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശി​ഹാ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. സ​ദ​റു​ദ്ദീ​ൻ സ്വാ​ഗ​ത​വും എ​ൽ.​വി. ന​ഈം ന​ന്ദി​യും പ​റ​ഞ്ഞു. ജ​വാ​ദ്, അ​ൻ​വ​ർ ഇ​സ്മാ​യീ​ൽ, യാ​സി​ർ, മു​ഖ​സി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsYouth IndiaIsrael Palestine ConflictKuwait
News Summary - Israel's Ethnic Crime - Youth India
Next Story