ഹാ​ർ​വെ​സ്​​റ്റ്​ ഗാ​നം പു​റ​ത്തി​റ​ക്കി

11:48 AM
14/10/2017
സെൻറ്​ ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ത​യാ​റാ​ക്കി​യ കൊ​യ്​​ത്ത്​ ആ​ൽ​ബ​ത്തി​െൻറ പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: സ​െൻറ്​ ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് മ​ഹാ​ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ​ഫ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ത​യാ​റാ​ക്കി​യ ‘കൊ​യ്‌​ത്ത്‌’ എ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങി. ടൈ​റ്റ​സ് മാ​ത്യു​വാ​ണ് ര​ച​ന​യും സം​ഗീ​ത​വും. കു​വൈ​ത്ത്​ മ​ഹാ​ഇ​ട​വ​ക​യി​ലെ ഗാ​യ​ക​സം​ഘ​ത്തി​ലെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ 75ൽ ​അ​ധി​കം അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ മൂ​ന്ന്​ വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ്​ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ. ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, സ​ഹ​വി​കാ​രി ഫാ. ​ജി​ജു ജോ​ർ​ജ്, ഫാ. ​ഇ.​പി. വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്‌​റ്റി അ​ജീ​ഷ്‌ എം ​തോ​മ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി എ​ബ്ര​ഹാം സി. ​അ​ലെ​ക്‌​സ്, ഹാ​ർ​വെ​സ്​​റ്റ്​ ഫെ​സ്​​റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ജി. അ​ല​ക്‌​സാ​ണ്ട​ർ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ജേ​ക്ക​ബ് വി. ​ജോ​ബ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നീ​ഷ് തോ​മ​സ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ മ​നോ​ജ് അ​ബ്ര​ഹാം, അ​ബി അ​ല​ക്‌​സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

COMMENTS