Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജുക​ഫേ’ ഫെ​ബ്രു​വ​രി​യി​ൽ

text_fields
bookmark_border
ഗ​ൾ​ഫ് മാ​ധ്യ​മം-​മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ‘എ​ജുക​ഫേ’ ഫെ​ബ്രു​വ​രി​യി​ൽ
cancel


കു​വൈ​ത്ത് സി​റ്റി: ലോ​​കോ​​ത്ത​​ര ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സം നേ​​ടാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്കും മി​​ക​​ച്ച പ​​ഠ​​ന മാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടു​​ന്ന​​വ​​ർ​​ക്കും വ​​ഴി​​കാ​​ട്ടി​​യാ​​യി ‘ഗ​​ൾ​​ഫ് മാ​​ധ്യ​​മം’ വി​​ദ്യാ​​ഭ്യാ​​സ​ ക​രി​യ​ർ മേ​ള​യാ​യ ‘എ​​ജു​ക​​ഫേ’ കു​വൈ​ത്തി​ലു​​മെ​​ത്തു​​ന്നു. ആ​രോ​ഗ്യ​സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പാ​ണ് മു​ഖ്യ​പ്രാ​യോ​ജക​ർ. ഇ​​ന്ത്യ​​യി​​ലും യു.​​എ.​​ഇ​​യി​​ലു​​മാ​​യി ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​നം ആ​​ദ്യ​​മാ​​യാ​​ണ് കു​വൈ​ത്തി​ലെ​​ത്തു​​ന്ന​​ത്.

വി​​ദ്യാ​​ഭ്യാ​​സ-​​ക​​രി​​യ​​ർ വി​​ദ​​ഗ്ധ​​രും, ​ഇ​​ന്ത്യ​​യി​​ലെ​​യും ഗ​​ൾ​​ഫി​​ലെ​​യും മ​​റ്റു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും ഉ​​ൾ​​പ്പെ​​ടെ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​തി​​നി​​ധി​​ക​​ളും, ​​പ്ര​​ഭാ​​ഷ​​ക​​രും അ​​ണി​​നി​​ര​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന് ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ​അ​ബ്ബാ​സി​യ ആ​സ്‍പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​​ൾ വേ​​ദി​​യാ​​കും.തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​വും ഗാ​യി​ക​യും, ട്രെ​യി​ന​റു​മാ​യ മ​മ്ത മോ​ഹ​ൻ​ദാ​സ്, ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ച്ച പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര​ജ്ഞ​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ആ​ര​തി സിരാ​ജ​ര​ത്നം, മെ​ന്റ​ലി​സ്‌​റ്റും മൈ​ൻ​ഡ് അ​ന​ലി​സ്റ്റു​മാ​യ മെ​ന്റ​ലി​സ്റ്റ് ആ​തി, പ​ബ്ലി​ക് സ്പീ​ക്ക​റും മോ​ട്ടി​വേ​റ്റ​റു​മാ​യ ഡോ. ​മാ​ണി പോ​ൾ, ബ​യോ​ഹാ​ക്ക​റും വെ​ൽ​ന​സ് കോ​ച്ചു​മാ​യ മ​ഹ​റൂ​ഫ്.​സി.​എ എ​ന്നി​വ​ർ ‘എ​ജുക​ഫേ’​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യും ര​ക്ഷി​താ​ക്ക​ളു​മാ​യും സം​വ​ദി​ക്കും.

വി​ദ്യാ​ർ​ഥിക​ൾ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ ഫാ​ക്ക​ൽ​റ്റി​ക​ൾ, ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം തേ​ടു​ന്ന​വ​ർ, ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി വി​വി​ധ രാ​ജ്യ​ത്തേ​ക്ക് പോ​കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​വ​ർ തു​ട​ങ്ങി മി​ക​ച്ച ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം ‘എ​ജുക​ഫേ’​യി​ൽ പ​ങ്കെ​ടു​ക്കാം. ര​ജി​സ​ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ലി​ങ്ക്- https://www.myeducafe.com/registration.php?url=Educafe-kuwait-9_16

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafekuwaitcity
News Summary - Gulf Media-Metro Medical Group 'Educafe' in February
Next Story