Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്ലോ​ബ​ൽ...

ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ 25 വീ​ടു​ക​ൾ  നി​ർ​മി​ച്ചു​ ന​ൽ​കു​ന്നു

text_fields
bookmark_border
ഗ്ലോ​ബ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ 25 വീ​ടു​ക​ൾ  നി​ർ​മി​ച്ചു​ ന​ൽ​കു​ന്നു
cancel

മെ​ഹ​ബൂ​ല: കു​വൈ​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഓ​യി​ൽ ഫീ​ൽ​ഡ് ട്രേ​ഡി​ങ്​ ക​മ്പ​നി​യാ​യ ഗ്ലോ​ബ​ല്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​മ്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു 25 വീ​ടു​ക​ള്‍ നി​ർ​മി​ച്ചു ന​ല്‍കു​ന്നു. മെ​ഹ്ബൂ​ല ബെ​സ്​​റ്റ്​ വെ​സ്​​റ്റേ​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍മീ​റ്റി​ന്​ ശേ​ഷം ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ദ്ധ​തി​യെ കു​റി​ച്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജോ​സ് എ​രി​ഞ്ഞേ​രി വി​ശ​ദീ​ക​രി​ച്ചു. 

കു​വൈ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന 10 സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്​ പത്ത്​ വീടുകൾ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലും ആറ്​ വീടുകൾ കമ്പനി ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ്​ നിർമിച്ചുനൽകുന്നത്​. ഒമ്പത്​ വീടുകളുടെ ഗുണഭോക്​താക്കളെ കമ്പനി നേരിട്ട്​ കണ്ടെത്തും. 10 സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ക​രാ​റും വീ​ട് പ​ണി​യു​ടെ ആ​ദ്യ​ത്തെ ചെ​ക്കും ച​ട​ങ്ങി​ൽ കൈ​മാ​റി. 

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ൽ മാ​നേ​ജ​ര്‍ ജോ​സ് എ​രി​ഞ്ഞേ​രി, പാ​ര്‍ട്ണ​ര്‍ ബാ​ബു എ​രി​ഞ്ഞേ​രി, ഫി​നാ​ന്‍സ് മാ​നേ​ജ​ര്‍ ജെ​റി​ല്‍ അ​ഗ​സ്​​റ്റി​ന്‍, ശാ​ഖാ മാ​നേ​ജ​ര്‍ ജോ​യ് ആ​ണ്ട്രൂ​സ്, ഹൗ​സി​ങ്​ പ്രോ​ജ​ക്ട്​ ക​ണ്‍വീ​ന​ര്‍ ബി​വി​ന്‍ തോ​മ​സ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പോ​ള്‍മാ​ത്യു മാ​മ്പ​ള്ളി സ്വാ​ഗ​ത​വും ന​വീ​ന്‍ ന​ന്ദ​കു​മാ​ര്‍ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - global international kuwait
Next Story