Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി യൂ​ത്ത്...

ജി.​സി.​സി യൂ​ത്ത് ഗെ​യിം​സ്: മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത്

text_fields
bookmark_border
GCC Youth Games Winner Kuwait team
cancel
camera_alt

ജി.​സി.​സി യൂ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി യൂ​ത്ത് ഗെ​യിം​സി​ൽ കു​വൈ​ത്ത് പു​രു​ഷ-​വ​നി​ത തൈക്വാൻഡോ സം​ഘ​ത്തി​ന്റെ മി​ക​ച്ച പ്ര​ക​ട​നം. ഗെ​യിം​സി​ന്‍റെ ര​ണ്ടാം ദി​ന​ങ്ങ​ളി​ൽ എ​ട്ട് സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും 11 വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ന്‍റെ മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം 27 ആ​യി. തൈക്വാൻഡോ ടീ​മി​ന്‍റെ നേ​ട്ട​ങ്ങ​ളെ കു​വൈ​ത്ത് ഒ​ളി​മ്പി​ക് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ഗെ​യിം​സ് ദൗ​ത്യ​ത്തി​ന്‍റെ ത​ല​വ​നു​മാ​യ ശൈ​ഖ് മു​ബാ​റ​ക് ഫൈ​സ​ൽ അ​സ്സ​ബാ​ഹ് അ​ഭി​ന​ന്ദി​ച്ചു. ഗെ​യി​മു​ക​ൾ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​നും മി​ക​ച്ച സം​ഘാ​ട​ന​ത്തി​നും യു.​എ.​ഇ​ക്ക് ശൈ​ഖ് മു​ബാ​റ​ക് ന​ന്ദി പ​റ​ഞ്ഞു. ടീ​മി​ന്റെ നേ​ട്ട​ത്തി​ൽ കു​വൈ​ത്ത് തൈക്വാൻഡോ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹാ​നി അ​ൽ മ​ർ​ഷാ​ദ് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ജ​ന​പ്രി​യ ഗെ​യിം എ​ന്ന നി​ല​യി​ൽ തൈക്വാൻഡോ കു​വൈ​ത്ത് യു​വാ​ക്ക​ൾ​ക്ക് മി​ക​ച്ച അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ച ആ​ദ്യ യൂ​ത്ത് ജി.​സി.​സി ഗെ​യിം​സ് മേ​യ് ര​ണ്ടു വ​രെ തു​ട​രും. ജി.​സി.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 210 പേ​ർ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitGCC Youth Games
News Summary - GCC Youth Games: Kuwait with best performance
Next Story