Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ ബിസിനസുകാർക്ക്​ ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വിസ

text_fields
bookmark_border
കുവൈത്ത്​ ബിസിനസുകാർക്ക്​ ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വിസ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തി ബിസിനസ്​ സംരംഭകർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിൽ. കുവൈത്തിലെ ഇന്ത്യൻ എംബസിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്​. അപേക്ഷിച്ച് മൂന്നു ദിവസത്തിനുള്ളിൽ വിസ ലഭ്യമാകും.

അഞ്ചു വർഷത്തിൽ കുറഞ്ഞ കാലാവധിയുള്ള വാണിജ്യ വിസയും കുവൈത്തികൾക്ക് ലഭ്യമാക്കുമെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. ഒരുവർഷ കാലപരിധിയുള്ള വിസക്ക് 38 ദീനാറാണ് ഈടാക്കുക. ഇന്ത്യയിലേക്കുള്ള വാണിജ്യ വിസ ആവശ്യമുള്ളവർ കോക്കസ്​ ആൻഡ്​ ഗാങ്ങർ സർവിസസ്​ (സി.​െക.ജി.എസ്) കമ്പനിയുമായാണ് ബന്ധപ്പെടേണ്ടത്. കുവൈത്തിലെ തങ്ങളുടെ കമ്പനിയെ പരിചയപ്പെടുത്തുന്ന കത്തുൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷമാണ് ഇത്തരം വിസകൾ അനുവദിക്കുക.

ഇന്ത്യയിലേക്ക് അടിയന്തരമായി വാണിജ്യ വിസ ആവശ്യമുള്ളവർക്ക് ഒരു ദിവസം കൊണ്ട് ഇഷ്യൂ ചെയ്തുകൊടുക്കാനും സംവിധാനമുണ്ട്. വാണിജ്യ വിസക്കുവേണ്ടിയുള്ള അപേക്ഷകൾ ദഅ്​യയിലെ വിസ വിഭാഗത്തിൽ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കുവൈത്തി ബിസിനസ്​ സംരംഭകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതി​​െൻറ ഭാഗമായാണ് പുതിയ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - five year visa for kuwait businessman in india
Next Story