Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്:  സാ​ൽ​മി​യ മേ​ഖ​ല സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്:  സാ​ൽ​മി​യ മേ​ഖ​ല സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം
cancel
camera_alt??????????? ?????? ?????????? ????????? ?????? ??????????????????????????? ???????? ??????? ????????????? ???????? ??????? ????????????? ????????????

സാ​ൽ​മി​യ: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സാ​ൽ​മി​യ മേ​ഖ​ല സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​വും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. 
സാ​ൽ​മി​യ ഫ്ര​ൻ​ഡ്​​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് പെ​രേ​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ‘ഫാ​ഷി​സ്​​റ്റ്​ കാ​ല​ത്തെ സ്വാ​ത​ന്ത്ര്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഹ​സ​നു​ൽ ബ​ന്ന സം​സാ​രി​ച്ചു. ഡാ​നി​യ​ൽ ജോ​ർ​ജ്​, ലാ​യി​ക് അ​ഹ്​​മ​ദ്, സൈ​ലേ​ഷ്, ഗി​രീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദേ​ശീ​യ ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ൻ.​പി. മു​നീ​റും സം​ഘ​വും ഒ​ന്നാം സ്ഥാ​ന​വും സി​സി​ൽ കൃ​ഷ്ണ​നും സം​ഘ​വും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 

കു​ട്ടി​ക​ളു​ടെ ദേ​ശീ​യ​ഗാ​ന മ​ത്സ​ര​ത്തി​ൽ ഫൈ​റൂ​സ ഫൈ​സ​ലും സം​ഘ​വും ഒ​ന്നാം സ്ഥാ​ന​വും ഫ​ഹ്മി​ദ​യും സം​ഘ​വും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് പ്ര​സൂ​ന മി​ഥു​ൻ നാ​യ​ർ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി​ഗാ​ന​വും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സി​ൽ​വി​യ മു​നീ​ർ, ന​സീ​റ റി​യാ​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി​ഷ്ണു ന​ടേ​ശ​ൻ സ്വാ​ഗ​ത​വും ഷാ​ജ​ഹാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story