Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേന്ദ്ര ബജറ്റ്...

കേന്ദ്ര ബജറ്റ് നിരാശജനകം, പ്രവാസികൾക്ക് അവഗണന -കല കുവൈത്ത്

text_fields
bookmark_border
budget
cancel

കു​വൈ​ത്ത് സി​റ്റി: ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യെ​ന്നും ബ​ജ​റ്റ് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് തി​രി​കെ വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്ന ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യം ഇ​ത്ത​വ​ണ​യും ബ​ജ​റ്റ് അ​വ​ഗ​ണി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്ത് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളൊ​ന്നു​മി​ല്ലാ​തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ​യാ​കെ സ്വ​കാ​ര്യ​വ​ത്ക​രി​ച്ച് പു​തി​യ തൊ​ഴി​ല​ന്വേ​ഷ​ക​രെ​യു​ൾ​െ​പ്പ​ടെ ബ​ജ​റ്റ് അ​വ​ഗ​ണി​ച്ചു.

പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടു​ള്ള ചെ​പ്പ​ടി വി​ദ്യ​ക​ൾ​ക്ക​പ്പു​റം രാ​ജ്യ​ത്തി​ന്റെ പൊ​തു​താ​ൽ​പ​ര്യ​ത്തി​നും തൊ​ഴി​ൽ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​ഹാ​യ​ക​ര​മാ​വു​ന്ന ഒ​ന്നി​നും ബ​ജ​റ്റ് പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടി​ല്ല. കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളോ​ട് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കു​ള്ള തു​ക വെ​ട്ടി​ക്കു​റ​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രോ​ടും തൊ​ഴി​ലാ​ളി​ക​ളോ​ടു​മു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. കേ​ര​ള​ത്തോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മു​ൻ കാ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച അ​വ​ഗ​ണ​ന ഈ ​ബ​ജ​റ്റി​ലും തു​ട​രു​ന്നു.

സം​സ്ഥാ​നം വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചും കേ​ര​ള​ത്തി​ന്റെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ഉ​ൾ​പ്പെ​ടു​ത്താ​തെ​യും റെ​യി​ൽ വി​ക​സ​ന​ത്തി​നാ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യും സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട പ​ദ്ധ​തി​ക​ളോ​ട് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് ബ​ജ​റ്റ് സ്വീ​ക​രി​ച്ച​ത്.

ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ശ്ര​മ​ങ്ങ​ളെ ത​ട​യു​ന്ന ന​ട​പ​ടി​ക​ളാ​ണ് ബ​ജ​റ്റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷും പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwait
News Summary - disappointing kala kuwait about union budget
Next Story