Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ഖി​ൽ കാ​ണാ​താ​യ...

ഇ​റാ​ഖി​ൽ കാ​ണാ​താ​യ കു​വൈ​ത്ത്, സൗ​ദി പൗ​ര​ന്മാരു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ർ
cancel
camera_alt

ക​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ർ

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി​ൽ കാ​ണാ​താ​യ കു​വൈ​ത്ത് പൗ​ര​ന്റെ​യും സൗ​ദി പൗ​ര​ന്റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ന്വേ​ഷ​ണ ഫ​ല​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്താ​ൻ ഇ​റാ​ഖ് അ​ധി​കൃ​ത​രു​മാ​യി ഏ​കോ​പ​നം തു​ട​രു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബഗ്ദാ​ദി​ലെ കു​വൈ​ത്ത് എം​ബ​സി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് കു​വൈ​ത്ത് പൗ​ര​നെ​യും കു​വൈ​ത്തി​ൽ താ​മ​സി​ക്കു​ന്ന സൗ​ദി പൗ​ര​നെ​യും ഇ​റാ​ഖി​ലെ അ​ൻ​ബാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ കാ​ണാ​താ​യ​ത്. കു​വൈ​ത്തി​ൽ​നി​ന്ന് മ​രു​പ്ര​ദേ​ശ​ത്തു​കൂ​ടെ വാ​ഹ​ന​ത്തി​ൽ വേ​ട്ട​ക്കാ​യി പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും. സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഉ​ട​ൻ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​റാ​ഖ് വി​ദേ​ശ കാ​ര്യ മ​ന്ത്രി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു. ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ അ​വ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ ക​ത്തി​യ നി​ല​യി​ൽ ഇ​റാ​ഖ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqKuwaitisSaudi Citizens
News Summary - Dead bodies of missing Kuwaiti, Saudi citizens found in Iraq
Next Story