Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബോണസ്​: കോവിഡ്​...

ബോണസ്​: കോവിഡ്​ മുന്നണിപ്പോരാളികളുടെ പട്ടിക തയാറാക്കി

text_fields
bookmark_border
ബോണസ്​: കോവിഡ്​ മുന്നണിപ്പോരാളികളുടെ പട്ടിക തയാറാക്കി
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്ക്​ ബോ​ണ​സ്​ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ പ​ട്ടി​ക ത​യാ​റാ​ക്കി. കോ​വി​ഡ്​ വ്യാ​പ​നം ആ​രം​ഭി​ച്ച 2020 ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ 26 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​ർ​ഹ​രാ​കു​ക. ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫും ഉ​ൾ​പ്പെ​ടു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക്​ പു​റ​മെ, കോ​വി​ഡ്​ കാ​ല സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​​ട്ട മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും.

ക​ർ​ഫ്യൂ കാ​ല​ത്ത്​ സേ​വ​നം അ​നു​ഷ്​​ഠി​ച്ച പൊ​ലീ​സു​കാ​ർ, സൈ​നി​ക​ർ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ത​യ​റാ​ക്കി​യ പ​ട്ടി​ക ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കൈ​മാ​റി. ധ​ന മ​ന്ത്രാ​ല​യ​ത്തി​െൻറ പ​രി​ശോ​ധ​ന​ക്കു​ ശേ​ഷം പ​ട്ടി​ക അം​ഗീ​ക​രി​ച്ച്​ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യും.

600 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ധ​ന​മ​ന്ത്രാ​ല​യം കോ​വി​ഡ്​ ബോ​ണ​സ്​ ന​ൽ​കാ​നാ​യി വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ എ​ന്നി​വ​യി​ലെ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ഹി​ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bonuscovid kuwait
News Summary - Bonus: Kovid has compiled a list of frontline fighters
Next Story