Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ഴ​ൽ​പ​ണം...

കു​ഴ​ൽ​പ​ണം കു​ഴ​പ്പം​ത​ന്നെ

text_fields
bookmark_border
Black Money
cancel
camera_alt

Representational Image

പ്ര​വാ​സി​ക​ളി​ൽ പ​ല​രും പ​ഴ​യ​കാ​ല​ത്തെ അ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​ത് ബാ​ങ്ക് വ​ഴി​യും മ​റ്റ് ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും ആ​ക്കി​യി​ട്ടു​ണ്ടെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ങ്കി​ലും, ടെ​ക്നോ​ള​ജി ഇ​ത്ര​മേ​ൽ പു​രോ​ഗ​മി​ച്ചി​ട്ടും ഇ​പ്പോ​ഴും ബാ​ങ്ക് അ​ക്കൗ​ണ്ടു​പോ​ലും തു​ട​ങ്ങാ​ത്ത ദീ​ർ​ഘ​കാ​ല പ്ര​വാ​സി​ക​ളെ​യും ഏ​റെ കാ​ണാ​വു​ന്ന​താ​ണ്. ഇ​ങ്ങ​നെ പ​ണം അ​യ​ക്കു​ന്ന​തി​ന്റെ പ​രി​ണി​ത​ഫ​ല​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം യു.​എ​ൻ.​ഒ​യു​ടെ കീ​ഴി​ലെ ഓ​ഫി​സ് ഓ​ൺ ഡ്ര​ഗ്സ് ആ​ൻ​ഡ് ക്രൈം ​റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഹ​വാ​ല വ​ഴി പ​ണം അ​യ​ക്കു​ന്ന​ത് ലോ​ക​ത്ത് മ​യ​ക്കു​മ​രു​ന്നി​ന്റെ വ്യാ​പ​ന​ത്തി​നും സം​ഘ​ടി​ത ക്രൈ​മി​നും ഏ​റെ കാ​ര​ണ​മാ​ണെ​ന്ന് വി​ല​യി​രു​ത്തു​ന്നു. റി​പ്പോ​ർ​ട്ട് പ്ര​കാ​രം, മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പാ​ദ​ക​ർ​ക്ക് പ​ണം രാ​ജ്യാ​ന്ത​ര​മാ​യി എ​ത്തി​ക്കു​ന്ന​തും ഹ​വാ​ല വ​ഴി​യാ​ണെ​ന്നും ഇ​പ്പോ​ൾ, മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പാ​ദ​ക​ർ​ത​ന്നെ ഇ​ത്ത​രം പ​ണം കൈ​കാ​ര്യം​ചെ​യ്യു​ന്ന മു​ഖ്യ​ക​ണ്ണി​ക​ളാ​ണെ​ന്നും പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ക്കു​ന്നു.

പ​ണം അ​യ​ക്കാ​നും എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണം നാ​ട്ടി​ൽ സ്വീ​ക​രി​ക്കാ​നു​മു​ള്ള സൗ​ക​ര്യം, അ​ൽ​പം മി​ക​ച്ച നി​ര​ക്ക്, ക​മീ​ഷ​ൻ ഒ​ഴി​വാ​കു​ന്ന​ത്​ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്. അ​തി​നു പു​റ​മെ, ബാ​ങ്ക് അ​ട​ക്ക​മു​ള്ള മാ​ർ​ഗ​ത്തി​ൽ പ​ണം അ​യ​ച്ചാ​ൽ പി​ന്നീ​ട് ടാ​ക്സ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നും മ​ന​സ്സി​ലാ​വു​ന്നു.

നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ


ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം

a. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളി​ൽ പെ​ട്ടെ​വ​രെ അ​റ​സ്റ്റ് ചെ​യ്യാം.

b. സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാം.

c. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സെ​ർ​ച്ച് ചെ​യ്യു​ക​യും രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യാം.

d. ഇ.​ഡി, ക​സ്റ്റം​സ്, പൊ​ലീ​സ്, സി.​ബി.​ഐ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ന്വേ​പ്പി​ക്കാം.


ഫെ​മ നി​യ​മ​പ്ര​കാ​രം

a. ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ ഏ​ർ​പ്പെ​ട്ട തു​ക​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ ചു​മ​ത്താം.

b. തു​ക ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ അ​ട​ക്കാ​ൻ വൈ​കു​ന്ന ഓ​രോ ദി​വ​സ​വും 5000 രൂ​പ വീ​തം അ​ധി​ക പി​ഴ​യും.

c. പി​ഴ​ത്തു​ക മു​ഴു​വ​നാ​യും 90 ദി​വ​സ​ത്തി​ന​കം അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വ്.

ഇ​ൻ​കം ടാ​ക്സ് നി​യ​മ​പ്ര​കാ​രം

a. പ്ര​വാ​സി​ക​ൾ നി​യ​മാ​നു​സൃ​ത വ​ഴി​യി​ൽ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം ഇ​ൻ​കം ടാ​ക്സി​ന് വി​ധേ​യ​മ​ല്ല. എ​ന്നാ​ൽ, കു​ഴ​ൽ​പ​ണം പോ​ലു​ള്ള മാ​ർ​ഗ​ത്തി​ൽ വ​ന്ന പ​ണ​ത്തി​ന് ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ൻ കൃ​ത്യ​മാ​യി സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​ൻ​കം ടാ​ക്സും പി​ഴ​യു​ണ്ടെ​ങ്കി​ൽ അ​തും അ​ട​ക്കേ​ണ്ടി​വ​രും. നാം ​ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കു​ന്ന വീ​ട്ടി​ലും മ​റ്റ് ആ​സ്തി​ക​ളി​ലും ഇ​ൻ​കം ടാ​ക്സ് പോ​ലു​ള്ള വ​കു​പ്പി​ന്റെ റെ​യ്ഡ് അ​ട​ക്ക​മു​ള്ള​വ ഒ​ഴി​വാ​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്.

നാം ​ജോ​ലി ചെ​യ്യു​ന്ന നാ​ട്ടി​ലെ നി​യ​മ​ങ്ങ​ൾ

a. നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​പോ​ലെ ക​ള്ള​പ്പ​ണ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ വ​ള​രെ ക​ണി​ശ​മാ​യാ​ണ് നേ​രി​ടു​ന്ന​ത്. ഭീ​ക​ര​വാ​ദ​ത്തി​നു​ള്ള പ​ണ​ത്തി​ന്റെ ഉ​റ​വി​ട​മാ​യാ​ണ് യു.​എ​ൻ അ​ട​ക്ക​മു​ള്ള വേ​ദി​ക​ൾ കാ​ണു​ന്ന​ത്. അ​തു​പോ​ലെ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മാ​ന്ത​ര ഇ​ക്കോ​ണ​മി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്കു​ക​യും.

b. എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ക​ള്ള​പ്പ​ണ​ത്തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ളു​ണ്ട്. നാം ​അ​യ​ക്കു​ന്ന​ത് വ​ള​രെ കു​റ​ഞ്ഞ സം​ഖ്യ​യാ​ണെ​ങ്കി​ലും ഒ​രു​പ​ക്ഷേ, ഈ ​നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​യേ​ക്കാം.

c. പു​തി​യ സാ​ങ്കേ​തി​ക സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഓ​രോ കാ​ര്യ​വും മോ​ണി​റ്റ​ർ ചെ​യ്യാ​ൻ ഏ​റെ എ​ളു​പ്പ​മാ​യ​തി​നാ​ൽ ക​ള്ള​പ്പ​ണ​വേ​ട്ട ശ​ക്ത​മാ​വാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsComplicationKuwaitBlack MoneyExpatriates
News Summary - Black Money May Be Difficult
Next Story