Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅക്വാബൈക്ക്​ ലോക...

അക്വാബൈക്ക്​ ലോക ചാമ്പ്യൻഷിപ്​​ സമാപിച്ചു

text_fields
bookmark_border
അക്വാബൈക്ക്​ ലോക ചാമ്പ്യൻഷിപ്​​ സമാപിച്ചു
cancel
camera_alt

കു​വൈ​ത്തി​ൽ ന​ട​ന്ന അ​ക്വാ​ബൈ​ക്ക്​ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച അ​ക്വാ​ബൈ​ക്ക്​ വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​​ സ​മാ​പി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മ​റൈ​ൻ സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 27 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 60ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. കു​വൈ​ത്ത് കാ​യി​ക അ​തോ​റി​റ്റി​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ മ​റൈ​ൻ സ്പോ​ർ​ട്സ് ക്ല​ബാ​ണ്​​ വേ​ൾ​ഡ് അ​ക്വാ​ബൈ​ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ കു​വൈ​ത്ത് ഗ്രാ​ൻ​ഡ് പ്രി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യൊ​രു​ക്കി​യ​ത്. ന​വം​ബ​ർ 11,12,13 തീ​യ​തി​ക​ളി​ലാ​യി സാ​ൽ​മി​യ മ​റീ​ന ബീ​ച്ചി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​െൻറ ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളാ​ണ് കു​വൈ​ത്തി​ൽ ന​ട​ന്ന​ത്. സീ​നി​യ​ർ പ്ര​ഫ​ഷ​ന​ൽ വി​ഭാ​ഗ​ത്തി​ൽ സ്പെ​യി​നി​െൻറ നാ​ച്ചോ അ​ർ​മി​ല്ലാ​സും സീ​റ്റ​ഡ് പ്രോ ​വി​ഭാ​ഗ​ത്തി​ൽ കു​വൈ​ത്തി താ​രം യൂ​സ​ഫ് അ​ൽ അ​ബ്‍ദു​ൽ റ​സാ​ഖും വി​ജ​യി​ക​ളാ​യി. ഫ്രീ ​സ്​​റ്റൈ​ൽ വി​ഭാ​ഗ​ത്തി​ൽ മു​ൻ ലോ​ക ചാ​മ്പ്യ​ൻ കൂ​ടി​യാ​യ യു.​എ.​ഇ​യു​ടെ റാ​ഷി​ദ് അ​ൽ മു​ല്ല ഒ​ന്നാ​മ​തെ​ത്തി. വ​നി​ത​ക​ളു​ടെ സ്​​റ്റാ​ൻ​ഡി​ങ്​ ലാ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ സ്വീ​ഡ​െൻറ എ​മ്മാ നെ​ല്ലി ഓ​ർ​ത്തെ​ൻ​ഡാ​ലി​നാ​ണ് ഒ​ന്നാം​സ്ഥാ​നം.

പു​രു​ഷ​ന്മാ​രു​ടെ സ്​​റ്റാ​ൻ​ഡി​ങ്​ സ്​​റ്റെ​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഫ്രാ​ൻ​സി​െൻറ മി​ച്ച​ർ പോ​ർ​ട്ടും പു​രു​ഷ​ന്മാ​രു​ടെ സീ​റ്റ​ഡ് ലാ​ഡ‍ർ വി​ഭാ​ഗ​ത്തി​ൽ ബ​ൾ​ഗേ​റി​യ​യു​ടെ മാ​ർ​ക്ക​സും ചാ​മ്പ്യ​ന്മാ​രാ​യി. മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി കാ​യി​ക പ്രേ​മി​ക​ൾ മ​റീ​ന തീ​ര​ത്തെ​ത്തി​യി​രു​ന്നു. വി​നോ​ദ പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ചാ​മ്പ്യ​ൻ​ഷി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world championship
News Summary - Aquabike wins World Championship
Next Story