Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right22ാം വാ​ർ​ഷി​ക...

22ാം വാ​ർ​ഷി​ക നി​റ​വി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്ത്

text_fields
bookmark_border
22nd anniversary of lulu hypermarket
cancel
camera_alt

22ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ റീ​ട്ടെ​യി​ൽ പ്ര​മു​ഖ​രാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 22ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. അ​ൽ റാ​യ് ഔ​ട്ട്‌​ല​റ്റി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്‍റ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു. ആ​ഘോ​ഷ ഭാ​ഗ​മാ​യി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ഇ​ന​ങ്ങ​ൾ​ക്ക് 70 ശ​ത​മാ​നം വ​രെ കി​ഴി​വ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന `വാ​ർ​ഷി​ക വി​ൽ​പ​ന' പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്തി​ലെ എ​ല്ലാ ഔ​ട്ട്‌​ല​റ്റു​ക​ളി​ലും ഏ​പ്രി​ൽ 30 വ​രെ വാ​ർ​ഷി​ക ഷോ​പ്പി​ങ് മാ​മാ​ങ്കം തു​ട​രും.

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്ത് 22ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ന്നു

22 എ​ക്സ്‌​ക്ലൂ​സി​വ് ഇ​ന​ങ്ങ​ൾ ദി​നേന അ​വി​ശ്വ​സ​നീ​യ​മാ​യ വി​ല​ക്കി​ഴി​വി​ൽ പ​ർ​ച്ചേ​ഴ്സ് ചെ​യ്യാ​വു​ന്ന ഓ​ഫ​ർ വാ​ർ​ഷി​ക ഷോ​പ്പി​ങ് മാ​മാ​ങ്ക​ത്തി​ലെ ഹൈ​ലൈ​റ്റാ​ണ്. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ത​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സ്‌​നേ​ഹ​ത്തി​നും വി​ശ്വാ​സ​ത്തി​നും പി​ന്തു​ണ​ക്കും പ്രോ​ത്സാ​ഹ​ന​ത്തി​നും രാ​ജ്യ​ത്തെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ലു​ലു കു​വൈ​ത്ത് മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​കോ​ത്ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റ​വും മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഷോ​പ്പി​ങ് അ​നു​ഭ​വം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത തു​ട​രു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AnniversaryLulu Hypermarket Kuwait
News Summary - 22nd Anniversary of Lulu Hypermarket Kuwait
Next Story