സൗഹൃദവേദി ഫഹാഹീൽ ചർച്ചാ യോഗവും കുടുംബസംഗമവും
text_fieldsഫഹാഹീൽ: സൗഹൃദ വേദി ഫഹാഹീൽ ചർച്ചാ യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. ‘സാംസ്കാരിക കേരളം എങ്ങോട്ട്’ വിഷയത്തിൽ ഹബീബ് മസ്ഉൗദ് പുറക്കാട് മുഖ്യപ്രഭാഷണം നിർവഹിച്ചു. മൂല്യരഹിതമായ വരണ്ട മാനസികാവസ്ഥയിൽ ആണ് ഇന്നത്തെ കേരള സമൂഹം ഉള്ളതെന്നും മനുഷ്യെൻറ ജീവിതത്തിൽ മത മൂല്യങ്ങളുടെ സ്ഥാനം ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്നുള്ളത് സമകാലിക സംഭവങ്ങൾ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡൻറ് റഫീഖ് ബാബു, രാധ ഗോപിനാഥ്, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് െട്രയിനിങ് ഇൻസ്പെക്ടർ ബയാന ബീവി കുടുംബങ്ങൾക്കായി ‘ലൈഫ് സ്കിൽ’ പരിശീലന പരിപാടി അവതരിപ്പിച്ചു. അവർക്കുള്ള ഉപഹാരം കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡൻറ് കെ. മൊയ്തു നൽകി. ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന പരിപാടിയിൽ സൗഹൃദവേദി പ്രസിഡൻറ് എ.ഡി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി കൺവീനർ എം.കെ. ഗഫൂർ സ്വാഗതവും സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.