Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​ണ്യ​ദി​ന​ങ്ങ​ൾ​ക്ക്...

പു​ണ്യ​ദി​ന​ങ്ങ​ൾ​ക്ക് വി​ട; ഇ​ന്ന് ചെറിയ പെ​രു​ന്നാ​ൾ

text_fields
bookmark_border
പു​ണ്യ​ദി​ന​ങ്ങ​ൾ​ക്ക് വി​ട; ഇ​ന്ന് ചെറിയ പെ​രു​ന്നാ​ൾ
cancel

കു​വൈ​ത്ത് സി​റ്റി: വ്ര​ത​വി​ശു​ദ്ധി​യു​ടെ പ​ക​ലി​ര​വു​ക​ൾ​ക്ക് വി​ട ന​ൽ​കി വി​ശ്വാ​സി​ക​ൾ ഈ​ദു​ൽ ഫി​ത്റി​​െൻറ സ​ന്തോ​ഷ​ത്തി​ലേ​ക്ക്. പ​ക​ൽ മു​ഴു​വ​ൻ നീ​ളു​ന്ന വ്ര​താ​നു​ഷ്ഠാ​ന​വും രാ​വ് പ​ക​ലാ​ക്കു​ന്ന രാ​ത്രി ന​മ​സ്​​കാ​ര​വും ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും ന​ൽ​കി​യ ആ​ത്മീ​യ​ബ​ല​ത്തി​​െൻറ ക​രു​ത്തി​ൽ രാ​ജ്യ​ത്തെ ആ​ബാ​ല​വൃ​ന്ദം വി​ശ്വാ​സി​ക​ൾ ഞാ​യ​റാ​ഴ്ച പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. 
റ​മ​ദാ​ൻ 29ാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ട​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ളാ​യി​രി​ക്കു​മെ​ന്ന് മാ​സ​പ്പി​റ നി​ർ​ണ​യ സ​മി​തി പ്ര​ഖ്യാ​പി​ച്ച​ത്.
 ശ​നി​യാ​ഴ്​​ച സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു. ഷോ​പ്പി​ങ് മാ​ളു​ക​ളി​ലേ​ക്കും വി​വി​ധ​യി​ട​ങ്ങ​ളി​ലെ സൂ​ഖു​ക​ളി​ലേ​ക്കും മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും ജ​നം ഒ​ഴു​കി. മാം​സ, മ​ത്സ്യ​ക്ക​ട​ക​ളി​ലും തി​ര​ക്കേ​റി. പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ പ​ള്ളി​ക​ളി​ൽ ​െപ​രു​ന്നാ​ൾ ന​മ​സ്​​കാ​രം ന​ട​ക്കും. ഇ​ത്ത​വ​ണ​യും ഈ​ദ്ഗാ​ഹി​ന് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ പ​ള്ളി​ക​ളി​ൽ മാ​ത്ര​മാ​ണ് ന​മ​സ്​​കാ​രം. മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ള്ളി​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​ര​മു​ണ്ടാ​വും. 5.04നാ​ണ് ന​മ​സ്​​കാ​രം. പ​ള്ളി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫി​ത്ർ സ​കാ​ത്ത് ശേ​ഖ​ര​ണ​വും സ​ജീ​വ​മാ​ണ്.മ​ല​യാ​ളി സം​ഘ​ട​ന​ക​ളും ഫി​ത്ർ സ​ക​ത്ത് ശേ​ഖ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. പെ​രു​ന്നാ​ൾ 
ദി​ന​ത്തി​ലും പി​റ്റേ​ന്നു​മൊ​ക്കെ​യാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​ദ് സം​ഗ​മ​ങ്ങ​ളും കൂ​ട്ടാ​യ്മ​ക​ളും അ​ര​ങ്ങേ​റു​
ന്നു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid
News Summary - -
Next Story