Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right2015ല്‍ സ്വദേശികള്‍ ...

2015ല്‍ സ്വദേശികള്‍  ചെലവഴിച്ചത്  എട്ടു ബില്യണ്‍ ഡോളര്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം സ്വദേശികള്‍ വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാരത്തിനുവേണ്ടി ചെലവഴിച്ചത് എട്ടു ബില്യണ്‍ ഡോളര്‍. എല്ലാ മേഖലകളിലും ചെലവു ചുരുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറും ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്‍റുകളും ചെലവുചുരുക്കല്‍ കാമ്പയിനുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെയാണ് ഉല്ലാസത്തിനും ടൂറിസത്തിനുമായി ഇത്രയും സംഖ്യ സ്വദേശികള്‍ പൊടിച്ചുതീര്‍ത്തത്.
 ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ ടൂറിസം സമിതിയാണ് ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. മുന്‍വര്‍ഷത്തെക്കാള്‍ ഇക്കാര്യത്തില്‍ ഒരു ബില്യണ്‍ ഡോളറിന്‍െറ വര്‍ധനയാണിത്. 2014ല്‍ ഏഴു ബില്യണ്‍ ഡോളറാണ് ടൂറിസത്തിനുവേണ്ടി കുവൈത്തികള്‍ ആകെ ചെലവഴിച്ചിരുന്നത്. ടൂറിസത്തിനുവേണ്ടി കുവൈത്തികള്‍ നടത്തിയ ഭീമമായ ഈ ചെലവില്‍ അധികവും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്കുവേണ്ടിയാണ്. മൊത്തം ചെലവില്‍ 59 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ ചെലവ്. ഹോട്ടലുകളിലെ താമസത്തിന് 19 ശതമാനം ചെലവഴിച്ചപ്പോള്‍ ഭക്ഷണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കും 7.5 ശതമാനമാണ് മൊത്തം തുകയില്‍നിന്ന് ചെലവഴിച്ചത്. അതേസമയം, ഉല്ലാസത്തിനത്തെിയ രാജ്യങ്ങളില്‍ നടത്തിയ ആഭ്യന്തര യാത്രകള്‍ക്കായി വാഹനങ്ങളുടെ വാടകയിനത്തിലും മറ്റും 6.3 ശതമാനവും ചെലവഴിച്ചു. കഴിഞ്ഞവര്‍ഷം കുവൈത്തികളില്‍ ഭൂരിപക്ഷം പേരും ഉല്ലാസയാത്രകള്‍ നടത്തിയത് യു.എ.ഇ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍, അമേരിക്ക, ഇറ്റലി, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ്. 
രാജ്യത്തിനകത്ത് നടത്തിയ ആഭ്യന്തര ടൂറിസങ്ങള്‍ക്കും സ്വദേശികള്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ സംഖ്യയാണ് കഴിഞ്ഞവര്‍ഷം ചെലവഴിച്ചത്. 2014ല്‍ ആഭ്യന്തര ടൂറിസത്തിനുവേണ്ടി 4.5 ബില്യണ്‍ ഡോളര്‍ സ്വദേശികള്‍ ചെലവഴിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷമത് 4.6 ബില്യണ്‍ ഡോളറിലത്തെി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story