Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രതിസന്ധി ഘട്ടങ്ങളിൽ...

പ്രതിസന്ധി ഘട്ടങ്ങളിൽ വിദ്യാർഥികൾക്ക്​ താങ്ങാകാൻ ​െഎ.സി.ആർ.എഫ്​ ‘ലൈഫ്​’ 

text_fields
bookmark_border
പ്രതിസന്ധി ഘട്ടങ്ങളിൽ വിദ്യാർഥികൾക്ക്​ താങ്ങാകാൻ ​െഎ.സി.ആർ.എഫ്​ ‘ലൈഫ്​’ 
cancel
camera_alt??.??.??.???? ?????????? ?????? ??????? ????? ????????? ????????????? ???.???? ???????????? ???? ???????? ??????????.
മനാമ: പ്രതിസന്ധി ഘട്ടങ്ങളിൽ വിദ്യാർഥികൾക്ക്​ താങ്ങാകാൻ ഇന്ത്യൻ എംബസിക്ക്​ കീഴിൽ പ്രവർത്തിക്കുന്ന ​െഎ.സി.ആർ.എഫ്​ ‘ലൈഫ്​’ എന്ന പേരിൽ സംരംഭം തുടങ്ങി.ഇതി​​െൻറ ഭാഗമായി ബഹ്​റൈനിലെ വിവിധ സ്​കൂളുകളിലെ അധ്യാപകർക്കായി സെമിനാർ നടത്തി. 
മെഡിക്കൽ, വിദ്യാഭ്യാസ, കൗൺസിലിങ്​ രംഗങ്ങളിലുള്ള വിദഗ്​ധരടങ്ങിയ സമിതിയാണ്​ ‘ലൈഫി’ന്​ നേതൃത്വം നൽകുന്നത്​. 
ഇതി​​െൻറ ലോഗോ ചെയർമാൻ ഭഗവാൻ അസർപോട്ട ‘ലൈഫ്​’ കോഒാഡിനേറ്റർ ഡോ.ബാബു രാമചന്ദ്രന്​ നൽകി പ്രകാശനം ചെയ്​തു. ​െഎ.സി.ആർ.എഫ്​ ജനറൽ സെക്രട്ടറി അരുൾദാസ്​ തോമസും മറ്റ്​ ഭാരവാഹികളും സന്നിഹിതരായിരുന്നു. ഏഴ്​ സ്​കൂളുകളിൽ നിന്നായി 60ഒാളം അധ്യാപകർ പരിപാടിയിൽ പ​െങ്കടുത്തു.ക്രൗൺ പ്ലാസ ഹോട്ടലിലാണ്​ സെമിനാർ നടന്നത്​. 
   പഠനം വിദ്യാർഥികൾക്ക്​ വലിയ മാനസിക സമ്മർദമായി മാറിയ സാഹചര്യത്തിലാണ്​ ഇൗ ഉദ്യമത്തിന്​ രൂപം നൽകിയതെന്ന്​ ​െഎ.സി.ആർ.എഫ്​ ഭാരവാഹികൾ അറിയിച്ചു. 
കുട്ടികൾക്ക്​ വിഷമഘട്ടങ്ങളിൽ കരുത്ത്​ പകരാനും ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ പ്രാപ്​തരാക്കാനുമുള്ള പരിശീലനമാണ്​ നൽകുക.ഇതിനായി പ്രത്യേക സമിതിക്ക്​ രൂപം നൽകിയിട്ടുണ്ട്​. സ്​കൂളിനകത്തും പുറത്തും നേരിടുന്ന പ്രയാസങ്ങൾ മറികടക്കാൻ ഇൗ സമിതി കുട്ടികളെ സഹായിക്കും. രേഖ ഉത്തം, ഗായത്രി അജിത്ത്​, ലിനി രഘുനാഥ്​, ഡോ. ജീൻ വാസ്​, ഡോ. മേരി ജോൺ എന്നിവർ സമിതിയിൽ അംഗങ്ങളാണ്​.
കഴിഞ്ഞ ദിവസം നടന്ന സെമിനാറിൽ ഡോ. പ്രീത്​ കമാൽ കൗൺസിലിങ്ങി​​െൻറ വിവിധ വശങ്ങളെക്കുറിച്ച്​ സംസാരിച്ചു. ഗായത്രി അജിത്ത്​ അധ്യാപകർക്ക്​ കുട്ടികളുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച്​ പ്രസ​േൻറഷൻ നടത്തി. ഡോ. ജീൻ വാസ്​, ലിനി രഘുനാഥ്​ എന്നിവരും സംസാരിച്ചു.
ഇതി​​െൻറ തുടർപരിപാടികൾ സെപ്​റ്റംബറിൽ നടക്കുമെന്ന്​ ജനറൽ സെക്രട്ടറി അരുൾദാസ്​ തോമസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students
News Summary - students
Next Story