Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുട്ടികളുമായി ഇടപഴകാൻ...

കുട്ടികളുമായി ഇടപഴകാൻ രക്ഷകർത്താക്കൾ പഠിക്കണം –ഡോ. ഇന്ദിര

text_fields
bookmark_border
കുട്ടികളുമായി ഇടപഴകാൻ രക്ഷകർത്താക്കൾ പഠിക്കണം –ഡോ. ഇന്ദിര
cancel
camera_alt???. ??????
മനാമ: സമകാലിക ലോകത്ത്​ പഠന ഭാരത്തി​​െൻറയും ഒറ്റപ്പെടലി​​െൻറയും നടുവിൽ വീർപ്പുമുട്ടുന്ന കുട്ടികളുടെ മനസ്​ വായിച്ചെടുക്കാനും അവരുമായി ഇടപഴകാനും രക്ഷകർത്താക്കൾ തയ്യാറാകേണ്ടതുണ്ടെന്ന്​ ചൈൽഡ്​ സൈക്കോളജിസ്​റ്റും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. അസോസിയേറ്റഡ്​ ​െപ്രാഫസറുമായ ഡോ. എം.എസ്​ഇന്ദിര. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അവർ ഗൾഫ്​ മാധ്യമവുമായി സംസാരിക്കുകയായിരുന്നു. പ്രവാസ ലോകത്തുൾപ്പെടെ കുട്ടികൾ ഇന്ന്​ നിരവധി പ്രശ്​നങ്ങൾ നേരിടുന്നുണ്ട്​. പഠനം കഴിഞ്ഞ്​ ട്യൂഷൻ ക്ലാസുകളിലേക്കും ഹോംവർക്കുകളിലേക്കുമാണ്​ കുട്ടികൾ നയിക്കപ്പെടുന്നത്​. വീട്ടിൽ വീണ്​ കിട്ടുന്ന ഇട​​േവളകളിൽ കംപ്യൂട്ടറി​​െൻറയോ ടെലിവിഷ​​െൻറയോ മുന്നിലാണ് കുട്ടികൾ ചെലവഴിക്കുക. ഇത്തരമൊരു ബാല്ല്യം,  ഉത്തരവാദിത്തമില്ലായ്​മയുടെയോ, യാഥാർത്ഥ്യ ബോധം ഇല്ലാത്തതോ ആയ ജീവിതത്തിലേക്ക്​ നയിക്കും എന്നതാണ്​ ഗുരുതരമായ വസ്​തുതയെന്നും ഡോ. ഇന്ദിര മുന്നറിയിപ്പ്​ നൽകുന്നു. അതിനാൽ സ്വന്തം കുട്ടികളുമായി രക്ഷിതാക്കൾ സമയം കണ്ടെത്തണം. അവരുടെ സങ്കടം  മുതൽ സ്വപ്​നങ്ങൾ വരെ  മനസിലാക്കിയാകണം രക്ഷിതാക്കളുടെ കുട്ടികളോടുള്ള പെരുമാറ്റം. ജീവിതം മുന്നോട്ട്​ കൊണ്ട്​ പോകാനുള്ള പാച്ചിലിനിടയിൽ സമയം തികയുന്നില്ല എന്നത്​ എല്ലാവരെയും കുഴക്കുന്ന കാര്യമാണ്​. എന്നാൽ നമ്മുടെ കുട്ടികളെ മികച്ച പൗരൻമാരാക്കാനും നല്ല ഭാവിയിലേക്ക്​ നയിക്കാനും രക്ഷിതാക്കളും പൊതുസമൂഹവും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. നല്ല കേൾവിക്കാരും സുഹൃത്തുക്കളും നൻമയുള്ള ഉപദേശങ്ങളും കുട്ടികൾക്ക്​ വേണം. കുട്ടികൾക്കായുള്ള  ‘ലൈഫ്​ സ്​കിൽസ്​ പ്രോഗ്രാ’മി​​െൻറ ഭാഗമായുള്ള ക്ലാസുകൾ നയിക്കുന്നതുവഴി തനിക്ക്​ ലഭിച്ചത്​ വിത്യസ്​തങ്ങളായ നൂറുകണക്കിന്​ അനുഭവങ്ങളാണെന്നും മികച്ച കുട്ടികളെ പരിചയപ്പെടാനും അവരുടെ മാനസികാവസ്ഥയെ കുറിച്ച്​ ധാരണ രൂപപ്പെടുത്താനും കഴിഞ്ഞുവെന്നും ​േഡാക്​ടർ പറയുന്നു. സ്വയം തിരിച്ചറിയൽ, മറ്റുള്ളവരെ മനസിലാക്കൽ, ആശയ വിനിമയ നിപുണത, വൈകാരികത നിയന്ത്രിക്കൽ, വ്യക്തികളുമായുള്ള ഇടപഴകൽ, സ്വയം വിലയിരുത്തൽ, സർഗാത്​മകമായ പരിഹാര മാർഗങ്ങൾ, തീരുമാനംകൈക്കൊള്ളൽ തുടങ്ങിയവയാണ്​  ‘ലൈഫ്​ സ്​കിൽസ്​ പ്രോഗ്രാ’മി​ൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. ഡോ. ഇന്ദിര ഒരാഴ്​ച്ചകൂടി ബഹ്​റൈനിലുണ്ടാകും. ബന്​ധപ്പെടാവുന്ന ഫോൺ: 66758884 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsparents news- Gulf News
News Summary - parents news- Bahrin Gulf News
Next Story