Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎണ്ണയിതര മേഖലയിൽ ...

എണ്ണയിതര മേഖലയിൽ  ബഹ്​റൈന്​ വൻ കുതിപ്പ്​

text_fields
bookmark_border
എണ്ണയിതര മേഖലയിൽ  ബഹ്​റൈന്​ വൻ കുതിപ്പ്​
cancel

മനാമ: ഇൗ വർഷം ആദ്യ പാദത്തിൽ ബഹ്​റൈ​​െൻറ എണ്ണയിതര മേഖലയിൽ വൻ മുന്നേറ്റം. 4.4 ശതമാനം വളർച്ചയാണ്​ ഇൗ മേഖലയിൽ രാജ്യം നേടിയത്​. പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറമുള്ള നേട്ടമാണിത്​. 2016 വർഷത്തിൽ മൊത്തം നേടിയ 3.7 ശതമാനത്തിൽനിന്നാണ്​ 2017 ആദ്യ പാദത്തിൽ തന്നെ 4.4 ശതമാനത്തിലേക്ക്​ മേഖല കുതിപ്പ്​ നടത്തിയതെന്ന്​ ബഹ്​റൈൻ സാമ്പത്തിക വികസന ബോർഡി​​െൻറ കീഴിലുള്ള ബഹ്​റൈൻ ഇകോണമിക്​ ക്വാർ​േട്ടർലി പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 

വൻകിട അടിസ്​ഥാന സൗകര്യ പദ്ധതികൾ ഇൗ വളർച്ചയിൽ വലിയ പങ്ക്​ വഹിച്ചിട്ടുണ്ട്​. 2017 ആദ്യ പാദത്തിൽ ബഹ്​റൈൻ സാമ്പത്തിക മേഖല മൊത്തത്തിൽ 2.9 ശതമാനം വളർച്ച നേടി. 2016 വർഷം പൂർത്തിയായപ്പോൾ മൂന്ന്​ ശതമാനമായിരുന്നു വളർച്ച. ഇൗ വർഷം ആദ്യ പാദത്തിൽ ഹോട്ടൽ^റെസ്​റ്റോറൻറ്​, ധനകാര്യ സേവനം, ഗതാഗത^വാർത്താവിതരണ മേഖലകളിൽ ശക്​തമായ വളർച്ചയുണ്ടായി. 

ഹോട്ടൽ-റെസ്​റ്റോറൻറ്​ മേഖലയിൽ 12.3 ശതമാനം, ധനകാര്യ സേവന മേഖലയിൽ 8.3 ശതമാനം, ഗതാഗത^വാർത്താവിതരണ മേഖലയിൽ 8.2 ശതമാനം വളർച്ച രേഖപ്പെടുത്തി.അടിസ്​ഥാന വികസന രംഗത്ത്​ വൻ നിക്ഷേപമാണ്​ രാജ്യത്ത്​ നടത്തിയിരിക്കുന്നത്​. 300 കോടി യു.എസ്​ ഡോളറി​​െൻറ അലൂമിനിയം വ്യവസായശാല, 110 കോടി ഡോളറി​​െൻറ വിമാനത്താവള നവീകരണ പദ്ധതി, 33.5 കോടി ഡോളറി​​െൻറ ബനാഗാസ്​ വാതക നിലയം തുടങ്ങിയവ ഉൾപ്പെട്ടതാണ്​ അടിസ്​ഥാന സൗകര്യ വികസന പദ്ധതികൾ. ജി.സി.സി വികസന ഫണ്ടി​​െൻറ ഭാഗമായ പദ്ധതികളുടെ മൂല്യത്തിലും വലിയ വർധനയുണ്ടായി. 2017 രണ്ടാം പാദത്തോടെ ജി.സി.സി വികസന ഫണ്ട്​ പദ്ധതി തുക 320 കോടി ഡോളറിലെത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - oil-bahrain-gulf news
Next Story