Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​െഎ.സി.സി പാലക്കാട്...

ഒ.​െഎ.സി.സി പാലക്കാട് ഫെസ്​റ്റ്​ 21ന്;  ഷാഫി പറമ്പില്‍ എം.എൽ.എ സംബന്ധിക്കും

text_fields
bookmark_border
ഒ.​െഎ.സി.സി പാലക്കാട് ഫെസ്​റ്റ്​ 21ന്;  ഷാഫി പറമ്പില്‍ എം.എൽ.എ സംബന്ധിക്കും
cancel
camera_alt?????????? ??????????? ????????? ???????????????????????

മനാമ: ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഈദ്, ഓണം ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന ‘പാലക്കാട് ഫെസ്​റ്റ്​^2’ ഷാഫി പറമ്പില്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും. സെപ്തംബര്‍ 21ന്​ വൈകീട്ട് ഏഴു മണിക്ക് ബാങ് സാങ് തായ് റെസ്​റ്റോറൻറിലാണ് പരിപാടി നടക്കുന്നത്. വിപുലമായ ആഘോഷങ്ങളാണ് ഇത്തവണയും പാലക്കാട് ഫെസ്​റ്റിനോടനുബന്ധിച്ച്​ സംഘടിപ്പിക്കുന്നതെന്ന്​ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന  ഷാഫി പറമ്പിലിന്​ സ്വീകരണവും ഒരുക്കിയതായി നേതാക്കള്‍ പറഞ്ഞു. പ്രവാസ ലോകത്ത് വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പാലക്കാട്ടുകാർക്ക്​ എക്‌സലന്‍സ്  അവാര്‍ഡുകള്‍  സമ്മാനിക്കും. ബ്രോഡന്‍ കോണ്‍ട്രാക്​ടിങ്​ കമ്പനി എം.ഡി. ഡോ.കെ.എസ്. മേനോന്‍ (ബിസിനസ്​), എ.വി.പി.ഫിനാന്‍സ് ബി.എം.എം.ഐ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്​ വിവേക് മോഹന്‍ദാസ് (പ്രഫഷണല്‍  അച്ചീവ്‌മ​െൻറ്​) എന്നിവര്‍ക്കാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. അവാര്‍ഡുകള്‍ ഷാഫി പറമ്പില്‍ എം.എൽ.എ സമ്മാനിക്കും. അമാദ്  ഗ്രൂപ്പ് എം.ഡി.പമ്പാവാസന്‍  നായര്‍ സംബന്ധിക്കും.കായിക താരം  നിഖിത വിനോദിനെയും പാലക്കാട്ടുകാരുടെ കൂട്ടായ്​മയായ ‘പാക്ട്’ ഭാരവാഹികളെയും ആദരിക്കും.

പരിപാടിയോടനുബന്ധിച്ച് രാജീവ് വെള്ളിക്കോത്തും സംഘവും നയിക്കുന്ന ‘മേഘ്​ മല്‍ഹാര്‍’ എന്ന  സംഗീത വിരുന്നും ഉണ്ടായിരിക്കും.  ഷാഫി പറമ്പിലി​​െൻറ നേതൃത്വത്തിലുള്ള ‘സ്മാർട്​ പാലക്കാടും’ ഒ.​െഎ.സി.സി പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും സഹായ വിതരണവും പരിപാടിയില്‍ നടക്കും.ഇതോടനുബന്ധിച്ച്​ അല്‍ ഹിലാല്‍ ഹോസ്​പിറ്റലുമായി സഹകരിച്ച് അന്ന്​ വൈകിട്ട് 4.30 മുതല്‍ വൈകിട്ട് 7.30 വരെ പരിപാടി നടക്കുന്ന  ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സഘടിപ്പിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഒ.​െഎ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡൻറ്​ ബിനു കുന്നന്താനം, ജില്ല പ്രസിഡൻറ്​ ജോജി ലാസര്‍, ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, ദേശീയ സെക്രട്ടറി  ഷാജി പുതുപ്പള്ളി ,  ജില്ല സെക്രട്ടറി  ഷാജി ജോര്‍ജ് , യൂത്ത് വിങ്  ജനറല്‍ സെക്രട്ടറി ലിജോ പുതുപ്പള്ളി, ജില്ല സെക്രട്ടറി അനസ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsoicc palakkad
News Summary - oicc palakkad-bahrain-gulf news
Next Story