Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ പാറശാല...

ബഹ്​റൈനിൽ പാറശാല സ്വദേശി നിര്യാതനായി

text_fields
bookmark_border
ബഹ്​റൈനിൽ പാറശാല സ്വദേശി നിര്യാതനായി
cancel
camera_alt????? ?????????
മനാമ: പാറശാല കോട്ടവിള വീട്ടിൽ തങ്കൻ ചെല്ലയ്യൻ (44) ബഹ്​റൈനിൽ നിര്യാതനായി. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന്​ കഴിഞ്ഞ ബുധനാഴ്​ച മുതൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. ശരീരത്തി​​െൻറ ഒരു ഭാഗം തളരുകയും സംസാര ശേഷി നഷ്​ടപ്പെടുകയും ചെയ്തിരുന്നു. ഓപ്പറേഷന് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. ദീർഘ നാളായി സൗദിയിലും പിന്നീട്​ ബഹ്​റൈനിലും നിർമാണ രംഗത്ത് ജോലി ചെയ്യുകയായിരുന്നു. 
ബഹ്‌റൈനിൽ അൽ ജമീൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനാണ്. നാല് സഹോദരിമാർ അടങ്ങുന്ന നിർധന കുടുംബത്തി​​െൻറ ഏക ആശ്രയമായിരുന്നു തങ്കൻ ചെല്ലയ്യൻ. ഭാര്യയും മൂന്ന്​ കുട്ടികളുമുണ്ട്​. മൂത്ത കുട്ടിക്ക് നടക്കാൻ സാധിക്കില്ല. അടച്ചുറപ്പില്ലാത്ത ഒറ്റ  മുറി വീട്ടിലാണ് ഇവരുടെ താമസം. ​െഎ​.വൈ.സി.സിയുടെ മുൻകാല പ്രവർത്തകനാണ്​. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തങ്കൻ ചെല്ലയ്യ​​െൻറ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്ക്  ഐ.വൈ.സി.സി  ചാരിറ്റിവിങ്ങുമായി (35057630) ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitgulf newsmalayalam news
News Summary - obit-bahrain-gulf news
Next Story