Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദേശീയ ദിനാലങ്കാരം: ...

ദേശീയ ദിനാലങ്കാരം: മികവ്​ പുലർത്തിയവരെ ആദരിച്ചു

text_fields
bookmark_border
ദേശീയ ദിനാലങ്കാരം:    മികവ്​ പുലർത്തിയവരെ ആദരിച്ചു
cancel


സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​നം പാ​ർ​ല​മെ​ന്‍റ്​ മ​​ന്ദി​ര​ത്തി​ന്, ഹോ​ട്ട​ലു​ക​ളി​ൽ റി​ട്​​സ്​ കാ​ൾ​ട്ട​ൺ ഒ​ന്നാ​മ​ത്

മ​നാ​മ: ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ കെ​ട്ടി​ടാ​ല​ങ്കാ​ര മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച്​ മി​ക​വ്​ നേ​ടി​യ​വ​രെ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ആ​ദ​രി​ച്ചു. മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​നം വൈ​ദ്യു​തി-​ജ​ല കാ​ര്യ അ​തോ​റി​റ്റി, ര​ണ്ടാം സ്​​ഥാ​നം ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം, മൂ​ന്നാം സ്​​ഥാ​നം ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി എ​ന്നി​വ​ക്കും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​നം പാ​ർ​ല​മെ​ന്‍റ്​ മ​​ന്ദി​ര​ത്തി​നും, ര​ണ്ടാം സ്​​ഥാ​നം പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ഓ​ഫി​സേ​ഴ്​​സ്​ ക്ല​ബി​നും മൂ​ന്നാം സ്​​ഥാ​നം ബ​ഹ്​​റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കി​നും ല​ഭി​ച്ചു.

ഹോ​ട്ട​ലു​ക​ളു​ടെ ഇ​ന​ത്തി​ൽ റി​ട്​​സ്​ കാ​ൾ​ട്ട​ൺ ഒ​ന്നാം സ്​​ഥാ​ന​വും ക്രൗ​ൺ പ്ലാ​സ ര​ണ്ടാം സ്​​ഥാ​ന​വും സ്വി​സ്​ ബെ​ൽ സീ​ഫ്​ മൂ​ന്നാം സ്​​ഥാ​ന​വും പ്രീ​മി​യ​ർ ഹോ​ട്ട​ൽ നാ​ലാം സ്​​ഥാ​ന​വും വ​ൺ പ​വി​ലി​യ​ൻ അ​ഞ്ചാം സ്​​ഥാ​ന​വും ക​ര​സ്​​ഥ​മാ​ക്കി. വി​ദ്യാ​ഭ്യാ​സ, യൂ​ത്ത്​ സെ​ന്‍റ​ർ ഇ​ന​ത്തി​ൽ അ​​​​​ൈ​പ്ല​ഡ്​ സ​യ​ൻ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി ഒ​ന്നാം സ്​​ഥാ​ന​വും ഗ​ൾ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി ര​ണ്ടാം സ്​​ഥാ​ന​വും ന​ഈം യൂ​ത്ത്​ എം​പ​വ​ർ​മെ​ന്‍റ്​ സെ​ന്‍റ​ർ മൂ​ന്നാം സ്​​ഥാ​ന​വും സ​ൽ​മാ​നി​യ ബോ​യ്​​സ്​ പ്രൈ​മ​റി സ്​​കൂ​ൾ നാ​ലാം സ്​​ഥാ​ന​വും ക​ര​സ്​​ഥ​മാ​ക്കി. സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ബാ​ങ്കു​ക​ളു​ടെ​യും ഇ​ന​ത്തി​ൽ അ​ൽ അ​ഹ്‍ലി യു​നൈ​റ്റ​ഡ്​ ബാ​ങ്ക്​ ഒ​ന്നാം സ്​​ഥാ​ന​വും ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്​​പി​റ്റ​ൽ ര​ണ്ടാം സ്​​ഥാ​ന​വും പാ​ർ​ക്കി​ങ്​ ക​മ്പ​നി​യാ​യ ‘അ​മാ​കി​ൻ’ മൂ​ന്നാം സ്​​ഥാ​ന​വും സ്റ്റാ​ൻ​ഡേ​ഡ്​ ചാ​ർ​ട്ടേ​ഡ്​ ബാ​ങ്ക്​ നാ​ലാം സ്​​ഥാ​ന​വും ക​ര​സ്​​ഥ​മാ​ക്കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​യാ​യ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamanational daylighting
News Summary - National Day Decoration: Those who excelled were honored
Next Story