Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

അ​പ​ക​ട​ത്ത​ർ​ക്ക​ങ്ങ​ൾ തീ​ർ​പ്പാ​ക്കി മൊ​ബൈ​ൽ ആ​പ് വി​ജ​യകരം

text_fields
bookmark_border
അ​പ​ക​ട​ത്ത​ർ​ക്ക​ങ്ങ​ൾ തീ​ർ​പ്പാ​ക്കി മൊ​ബൈ​ൽ ആ​പ് വി​ജ​യകരം
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ ചെ​റി​യ​തോ​തി​ലു​ള്ള ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ വ​ർ​ഷം ഇ-​ട്രാ​ഫി​ക് മൊ​ബൈ​ൽ ആ​പ് വ​ഴി പ​രി​ഹ​രി​ച്ചുവെന്നും ആപ് വിജയകരമാണെന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ഷെ​യ്ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് ആ​ൽ ഖ​ലീ​ഫ​.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ-​ട്രാ​ഫി​ക് മൊ​ബൈ​ൽ ആ​പ് വ​ഴി 8,88,000ത്തി​ല​ധി​കം പ​രാ​തി​ക​ൾ പ​രി​ഗ​ണ​ന​ക്ക് വ​ന്നി​രു​ന്നു. bahrain.bh പോ​ർ​ട്ട​ലി​ലൂ​ടെ​യും ഇ-​ട്രാ​ഫി​ക് ആ​പ്പി​ലൂ​ടെ​യും ന​ൽ​കു​ന്ന 35 സേ​വ​ന​ങ്ങ​ൾ​ക്കാ​യാ​ണ് ഈ ​അ​ഭ്യ​ർ​ഥ​ന​ക​ളെ​ത്തി​യ​ത്. ചെ​റി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി​സ​മ്മ​ത​ത്തോ​ടെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് 2021ൽ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച്, ഇ-​ട്രാ​ഫി​ക് ആ​പ് വ​ഴി ഈ ​അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും.

അ​പ​ക​ടം സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തു​ള്ളൂ. സ്വ​കാ​ര്യ വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം 1,66,000 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു.

സ്വ​കാ​ര്യ വാ​ഹ​ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ച​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഡ​യ​റ​ക്ട​റേ​റ്റി​ന് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile Appaccident arguments
News Summary - Mobile App Successfully Cleared accident arguments
Next Story