Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവർണാഭമായ പരിപാടികളോടെ...

വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border

മനാമ: ബഹ്​റൈനിലെ ഇന്ത്യൻ പ്രവാസികൾ രാജ്യത്തി​െൻറ 71ാം സ്വാതന്ത്ര്യ ദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ്​ പരിപാടികൾ നടന്നത്​. 15ന്​ കാലത്ത്​ സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അലോക്​ കുമാർ സിൻഹ പതാക ഉയർത്തി.ചൂടിനെ വകവെക്കാതെയാണ്​ പ്രവാസികൾ ചടങ്ങിൽ പ​െങ്കടുക്കാനെത്തിയത്​.

പതാക ഉയർത്തിയ ശേഷം അംബാസഡർ രാഷ്​ട്രപതി രാം നാഥ്​ കോവിന്ദി​​െൻറ സന്ദേശം വായിച്ചു. കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടെ വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അംബാസഡർ പ്രസംഗത്തിൽ സൂചിപ്പിച്ചു. എംബസി ഫസ്​റ്റ്​ സെക്രട്ടറി മീര സിസോദിയ, സെക്കൻറ്​ സെക്രട്ടറി ആനന്ദ്​ പ്രകാശ്​,​െഎ.സി.ആർ.എഫി​​െൻറയും വിവിധ സാമൂഹിക സംഘടനകളുടെയും നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.     ഒ.​െഎ.സി.സിയുടെ നേതൃത്വത്തിൽ സെഗയ റെസ്​റ്റോറൻറ്​ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. പ്രസിഡൻറ്​ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡൻറ്​ എസ്​.വി ജലീൽ മുഖ്യപ്രഭാഷണം നടത്തി. ഒ.​െഎ.സി.സി ജനറൽ സെക്രട്ടറി ബോബി പാറയിൽ, വൈസ് പ്രസിഡൻറ്​ ലത്തീഫ് ആയഞ്ചേരി, യൂത്ത് വിങ്​ പ്രസിഡൻറ്​ ഇബ്രാഹിം അദ്ഹം, വനിത വിങ്​ പ്രസിഡൻറ്​ ഷീജ നടരാജ്, ജവാദ് വക്കം, മനു മാത്യു, രവി സോള, ചെമ്പൻ ജലാൽ, ജമാൽ കുറ്റിക്കാട്ടിൽ, ജസ്​റ്റിൻ ജേക്കബ്, എബ്രഹാം ശാമുവേൽ, നിസാമുദ്ദീൻ, രാഘവൻ കണിച്ചേരി, സോവിച്ചൻ ചെന്നാട്ടുശ്ശേരി എന്നിവർ സംസാരിച്ചു. 

  ശ്രീ നാരായണ കൾചറല്‍ സൊസൈറ്റി സൽമാനിയ ഒാഫിസ്​ പരിസരത്ത്​ നടത്തിയ   ആഘോഷ പരിപാടിയോടനുബന്ധിച്ച്​ ചെയര്‍മാന്‍ കെ.വി.പവിത്രൻ പതാക  ഉയര്‍ത്തി. ഇന്ത്യയുടെ മതേതരത്വവും  അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ തോളോട്തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. സെക്രട്ടറി സുനീഷ് സുശീലൻ, ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പവിത്രൻ പൂക്കെട്ടി, സോമാനന്ദൻ, സി.ഷൈൻ, മുൻ സെക്രട്ടറി ബൈജു ദാമോദരൻ, പ്രസീദ പവിത്രൻ  തുടങ്ങിയവര്‍ പങ്കെടുത്തു. 
     സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡൻറ്​ ബെന്നി വർഗീസ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി നെൽസൺ വർഗീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
‘സിംസ്’ സമ്മർ ക്യാമ്പ് അംഗങ്ങൾ ദേശഭക്‌തി ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡൻറ്​ പി.ടി. ജോസഫ്, ബോർഡ് അംഗങ്ങളായ ജോസ് ചാലിശ്ശേരി, അമൽ ജോ ആൻറണി,  ജിമ്മി ജോസഫ്,  ജേക്കബ് വാഴപ്പിള്ളി, ഡേവിഡ് ഹാൻസ്​റ്റൻ, കോർഗ്രൂപ്പ് കോഒാഡിനേറ്റർ തോമസ് ജോൺ, ‘മലയാളം പള്ളിക്കൂടം’ പ്രധാന അധ്യാപിക ഷേർലി ഡേവിഡ് തുടങ്ങിയവർ പരിപാടികൾക്ക്​ നേതൃത്വം നൽകി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള മറ്റ് ആഘോഷങ്ങൾ ആഗസ്​റ്റ്​ 24ന്​ വൈകുന്നേരം 7.30ന് ഗുഡ് വിൻ ഹാളിൽ നടക്കും. 
   കേരള സോഷ്യല്‍ ആൻറ്​ കൾചറല്‍ അസോസിയേഷന്‍ (എൻ.എസ്​.എസ്​) ​സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടികൾ ഗുദൈബിയയിലെ ഒാഫിസിൽ നടന്നു. സെക്രട്ടറി മനോജ് കുമാര്‍ സ്വാഗതം ആശംസിച്ചു.പ്രസിഡൻറ്​ പമ്പാവാസന്‍ നായര്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.  
 ഇന്ത്യൻ സ്‌കൂൾ ഇൗസ ടൗൺ കാമ്പസിൽ നടന്ന  ചടങ്ങിൽ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ ദേശീയ പതാക ഉയർത്തി  സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്‌കൂൾ  അസി.ജനറൽ സെക്രട്ടറി ഡോ.സി.ജി.മനോജ് കുമാർ, എസ്.കെ. രാമചന്ദ്രൻ, ഖുർഷീദ് മുഹമ്മദ് ആലം, പ്രിൻസിപ്പൽ ഇൻ-ചാർജ്  ട്രെവിസ് മിഷേൽ, റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പാമില സേവിയർ എന്നിവരും ഇരു കാമ്പസുകളിലെയും അധ്യാപകരും ജീവനക്കാരും സന്നിഹിതരായിരുന്നു. സ്‌കൂൾ കായിക വകുപ്പ് മേധാവി സൈകത്ത് സർക്കാർ പരിപാടിക്ക് നേതൃത്വം നൽകി. പതാക ഉയർത്തലിനു ശേഷം മധുരം വിതരണം നടന്നു.
  ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനാഘോഷത്തി​​െൻറ ഭാഗമായി വിവിധ പ്രദേശങ്ങളിൽ മിഠായി വിതരണം നടത്തി.മനാമ, ഉമ്മുല്‍ഹസം, ഹമദ് ടൗണ്‍, സിത്ര, റിഫ, മുഹറഖ്​ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിലാണ് മിഠായി വിതരണം നടന്നത്.
 യൂസഫ്‌ അലി, മുഹമ്മദലി, അബൂബക്കര്‍ സിദ്ദീഖ്​, അനീഷ്‌, അന്‍സാരി, ഹാരിസ്, മുസ്തഫ, അമീര്‍ പയ്യോളി, അനസ്,  അസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 


ബഹ്‌റൈന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ‘പ്രവാസി കൂട്ടായ്മ’ സംഘടിപ്പിച്ചു. പ്രസിഡൻറ്​ ജമാല്‍ മുഹിയുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി.ഷാനവാസ്‌ പാറാല്‍, അബ്​ദുൽ റെനീഷ് എന്നിവര്‍ സംസാരിച്ചു.‘ലാല്‍ കെയേഴ്​സ്​’ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം ഗുദൈബിയയിൽ നടന്നു. 
സെക്രട്ടറി എഫ്.എം ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡൻറ്​ ജഗത് കൃഷ്ണകുമാര്‍ സംസാരിച്ചു. നന്ദന്‍, സുബിന്‍, നവീന്‍,വൈശാഖ്, ഷീന ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ഷൈജു കമ്പത്ത് നന്ദി പറഞ്ഞു.   ഗുരുദേവ സോഷ്യല്‍ സൊസൈറ്റി അങ്കണത്തില്‍ നടന്ന പരിപാടിയിൽ ചെയര്‍മാന്‍ കെ. ചന്ദ്രബോസ് ഇന്ത്യയുടെ ദേശീയ  പതാക ഉയര്‍ത്തി. ദേശീയ ഗാനാലാപനവും നടന്നു.ചടങ്ങില്‍ ജി.എസ്.എസ് വൈസ് ചെയര്‍മാന്‍ വി.എന്‍. ഭദ്രന്‍, ജനറല്‍സെക്രട്ടറി പി. ശശിധരന്‍ തുടങ്ങിയവർ പങ്കെടുത്തു.  കേരള കാത്തലിക്​ അസോസിയേഷൻ (കെ.സി.എ) ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ പ്രസിഡൻറ്​ കെ.പി.ജോസും അസി.ജന.സെക്രട്ടറി വർഗീസ്​ സ്​കറിയയും സംയുക്തമായി പതാക ഉയർത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsIndipendence Day
News Summary - indipendence day-bahrain-gulf news
Next Story