Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.എ.ഇ​ വൈസ്​...

യു.എ.ഇ​ വൈസ്​ പ്രസിഡൻറ്​​ ഹമദ്​ രാജാവുമായി ചർച്ച നടത്തി

text_fields
bookmark_border
യു.എ.ഇ​ വൈസ്​ പ്രസിഡൻറ്​​ ഹമദ്​ രാജാവുമായി ചർച്ച നടത്തി
cancel

മ​നാ​മ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ക്​​തൂം അ​ബൂ​ദ​ബി​യി​ലെ ഹ​മ​ദ്​ രാ​ജാ​വി​െൻറ താ​മ​സ​സ്​​ഥ​​ല​ത്തെ​ത്തി സ​ന്ദ​ർ​ശി​ച്ചു. യു.​എ.​ഇ​യി​ലേ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വി​നെ സ്വാ​ഗ​തം​ചെ​യ്​​ത ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബ​ഹ്​​റൈ​നും യു.​എ.​ഇ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും വി​ഷ​യ​ങ്ങ​ളി​ൽ സ​മാ​ന നി​ല​പാ​ടു​ക​ൾ കൊ​ണ്ട്​ ശ്ര​​ദ്ധേ​യ​മാ​ണ്​ ബ​ഹ്​​റൈ​നും യു.​എ.​ഇ​യും. ദു​ബൈ​യു​ടെ വ​ള​ർ​ച്ച​യി​ലും പു​രോ​ഗ​തി​യി​ലും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ വ​ഹി​ച്ച പ​ങ്കി​നെ ഹ​മ​ദ്​ രാ​ജാ​വ്​ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു.​എ.​ഇ സ്വ​ന്ത​മാ​ക്കി​യ നേ​ട്ട​ങ്ങ​ൾ അ​സൂ​യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ഹ്​​റൈ​ൻ ജ​ന​ത​യു​ടെ ക്ഷേ​മ​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​നും രാ​ജ്യ​ത്തി‍െൻറ യ​ശ​സ്സ്​ ഉ​യ​ർ​ത്തു​ന്ന​തി​നും ഹ​മ​ദ്​ രാ​ജാ​വ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ഭി​ന​ന്ദി​ച്ചു. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ യു​വ​ജ​ന, കാ​യി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​െൻറ പ്ര​തി​നി​ധി ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad King
News Summary - held talks with UAE Vice President Hamad king
Next Story